'നായികമാരുടെ കൂടെ ഇപ്പോൾ കെമിസ്ട്രി ഇല്ല, മമ്മൂട്ടിയെ കണ്ടുപഠിക്കൂ'; രവി തേജയ്ക്ക് ആരാധകരുടെ അപേക്ഷ കത്ത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ എക്സ് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് പേജ് വലുപ്പമുള്ള ഒരു കുറിപ്പാണ് ആരാധകർ നടന് വേണ്ടി എഴുതിയത്

തെലുങ്ക് സൂപ്പർതാരം രവി തേജയ്ക്ക് തുറന്ന അപേക്ഷ കത്ത് എഴുതി ആരാധകർ. ഇപ്പോൾ നിങ്ങളുടെ നായികമാരുടെ ഒപ്പമുള്ള കെമിസ്ട്രി വർക്ക് ആകുന്നില്ലെന്നും എന്ത് തരം വേഷവും ചെയ്തോളൂ പക്ഷേ മമ്മൂട്ടി ഒക്കെ കാതലിൽ ചെയ്തത് പോലെ ഒരു ഗേ കഥാപാത്രമാണെങ്കിലും കുഴപ്പമില്ലെന്നും ആരാധകർ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ എക്സ് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് പേജ് വലുപ്പമുള്ള ഒരു കുറിപ്പാണ് ആരാധകർ നടന് വേണ്ടി എഴുതിയത്.

'ആരാധകരിൽ പെടാത്ത ജനറൽ പ്രേക്ഷകരുടെ പിന്തുണ താങ്കളുടെ സിനിമകൾക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സിനിമയിൽ നിന്ന് താങ്കൾ എത്രയോ സമ്പാദിച്ചു കഴിഞ്ഞു. ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂ. തുറന്നു പറയട്ടെ വളരെ മോശം സിനിമകളാണ് താങ്കൾ ചെയ്യുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അങ്ങ് ഈ ചിത്രങ്ങളൊക്കെ ചെയ്യാൻ സമ്മതിച്ചതെന്നു മനസിലാകുന്നില്ല'.

'താങ്കളുടെ നായികമാരുടെ തിരഞ്ഞെടുപ്പിനെ പറ്റി കേൾക്കുന്ന വിമർശനങ്ങളിൽ കാര്യമുണ്ട്. ഒരു നായികമാരുമായും നിങ്ങൾക്ക് ഇപ്പൊ കെമിസ്ട്രി വർക്ക് ആകുന്നില്ല. താങ്കൾ എന്ത് തരം വേഷം തിരഞ്ഞെടുത്ത് ചെയ്താലും ഞങ്ങൾ ആരാധകർക്ക് കുഴപ്പമില്ല മമ്മൂട്ടി ഒക്കെ കാതലിൽ ചെയ്തത് പോലെ ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിച്ചാലും വേണ്ടില്ല' ആരാധകൻ കുറിച്ചു.

One last plea from all your fans to you. Hope it reaches you and you acknowledge it. @RaviTeja_offl pic.twitter.com/8pW5l6pBPF

മലയാളികൾക്കും ഏറെ പരിചിതനാണ് നടൻ രവി തേജ. വിക്രമാർക്കഡു എന്ന രാജമൗലി ചിത്രത്തിലെ നായകൻ രവി തേജ ആയിരുന്നു അത് പിന്നീട് കാർത്തിയെ നായകനാക്കി ശിവ തമിഴിൽ സിരുത്തെയ് എന്ന പേരിൽ പുറത്തിറക്കിയിരുന്നു. തന്റെ സിനിമകളിൽ നായികമാരുമൊത്തുള്ള അതീവ ഗ്ളാമർ രംഗങ്ങൾക്കൊണ്ട് ശ്രദ്ധ നേടുകയും അതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുമുണ്ട് രവി തേജ.

Content Highlights: Ravi Teja fans sends a honest letter to him regarding movies and acting

To advertise here,contact us