'2014ന് ശേഷം ഏഷ്യാനെറ്റ് എന്നെ വിളിച്ചിരുന്നില്ല, ചിത്ര ചേച്ചിയോട് ചോദിക്കുമായിരുന്നു'; രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിം​ഗർ എന്ന ഷോയാണ് തന്റെ കരിയറും ജീവിതവും മാറ്റി മറിച്ചതെന്ന് രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിം​ഗർ എന്ന ഷോയാണ് തന്റെ കരിയറും ജീവിതവും മാറ്റി മറിച്ചതെന്ന് രഞ്ജിനി ഹരിദാസ്. ശരത് സാറിനെയും തന്നെയും തെറിവിളിച്ച കാലഘട്ടമാണ് അതെന്നും ആ ഷോ വിജയിക്കാൻ കാരണം സമയമാണെന്നും രഞ്ജിനി പറഞ്ഞു. 2014ലായിരുന്നു താൻ അവസാനമായി ഏഷ്യാനെറ്റിൽ ഷോ ചെയ്തതെന്നും ശേഷം തന്നെ അവർ വിളിച്ചിട്ടില്ലെന്നും കാരണം ചിത്ര ചേച്ചിയോട് ചോദിക്കുമായിരുന്നുവെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്.

'മിസ് കേരള, ഐഡിയ സ്റ്റാർ സിം​ഗർ എന്നിവയാണ് എന്റെ മനസ് മാറ്റിയത്. സ്റ്റാർ സിം​ഗറിലൂടെയാണ് വലിയ പ്രശസ്തിയും വിമർശനങ്ങളും വരുന്നത്. അതിന് മുമ്പ് ഞാൻ അതൊന്നും അനുഭവിച്ചിട്ടില്ല. പതറിയിരുന്നില്ല. ഞാനൊരു നല്ല വ്യക്തിയാണെന്ന് എനിക്ക് വേറൊരാൾ പറഞ്ഞ് തരേണ്ട ആവശ്യമില്ല. നിങ്ങളെന്നെ എന്ത് പറഞ്ഞാലും അതെന്നെ ബാധിക്കില്ല. പിന്നെ ഞാൻ വല്ല പൊട്ടത്തരവും കാണിച്ചാൽ എനിക്ക് പറഞ്ഞ് തരാൻ കുറച്ച് ആൾക്കാരുണ്ട്. നെ​ഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും അതൊരു പബ്ലിസിറ്റിയാണെന്ന് പറയുമല്ലോ. ശരത് സാറിനെയും എന്നെയും തെറിവിളിച്ച കാലഘട്ടമാണത്. ആ ഷോ ജയിക്കാൻ കാരണം സമയമാണ്. ഐ‍ഡിയ സ്റ്റാർ സിം​ഗർ കഴിഞ്ഞ് ഞാൻ എത്രയോ ഷോകൾ ചെയ്തിട്ടുണ്ട്. ‌എന്തുകൊണ്ട് ആ ഷോ ഇത്രയം അടയാളപ്പെട്ടത്. ആ ​ഗ്രൂപ്പ് ഒരുമിച്ച് വന്നു. എന്തോ ഒരു മാജിക്കുണ്ടായിരുന്നു. പാട്ടുകർ ബ്രില്യന്റ് ആയിരുന്നു. മലയാള സിനിമാ ​ഗാന രം​ഗത്ത് ടോപ് ആയി നിൽക്കുന്ന എത്രയോ ​ഗായകർ ആ വർഷത്തെ സ്റ്റാർ സിം​ഗറിലൂടെ വന്നവരാണ്'.

'ഞാനിപ്പോഴും വർക്ക് ചെയ്യുന്നു. ആ ഷോയിലെ എല്ലാ വിധികർത്താക്കളും നല്ല രീതിയിൽ പോകുന്നു. ചാനലും നന്നായി പോകുന്നു. ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന മാജിക്കായിരുന്നു സ്റ്റാർ സിം​ഗർ എന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. സ്റ്റാർ സിം​ഗർ ഞാൻ മിസ് ചെയ്തിരുന്നു. എന്നെയെന്താ സ്റ്റാർ സിം​ഗറിലേക്ക് വിളിക്കാത്തതെന്ന് ഞാനെപ്പോഴും ചിത്ര ചേച്ചിയോട് ചോദിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്യാൻ പറ്റില്ല. ഇപ്പോഴുള്ള സീസണുകളിൽ വേറെ മാജിക്കാണ്. കഴിഞ്ഞ വർഷത്തെ ഫിനാലെയിൽ അവർ എന്നെ വിളിച്ചു. എനിക്ക് വളരെ സന്തോഷമായി. 2014ലായിരുന്നു ഞാൻ അവസാനമായി ഏഷ്യാനെറ്റിൽ ഷോ ചെയ്യുന്നത്. അതിന് ശേഷം എന്നെ വിളിച്ചിരുന്നില്ല. പിന്നെ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി. സ്റ്റാർ സിം​ഗറിന്റെ ഫിനാലെ വർഷയ്ക്കൊപ്പം ആങ്കർ ചെയ്തു', രഞ്ജിനി പറഞ്ഞു.

Content Highlights: Ranjini Haridas talks about idea star singer

To advertise here,contact us