'എന്താണെന്ന് മനസിലായില്ല, പക്ഷേ ആദ്യദിനം തന്നെ കണ്ടിരിക്കും'; പൃഥ്വിരാജിന്റെ പോസ്റ്ററുമായി സൂപ്പർമാൻ താരം

സൂപ്പർമാൻ സിനിമയിൽ മിസ്റ്റർ ടെറിഫിക് എന്ന വേഷം ചെയ്ത നടൻ രാജമൗലിയെ പുകഴ്ത്തിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്

രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. നിരവധി പേരാണ് പോസ്റ്ററിനെ വിമർശിച്ചും പുകഴ്ത്തിയും രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രശസ്‌ത കെനിയൻ അമേരിക്കൻ താരമായ എഡി ഗതേഗി പൃഥ്വിരാജിന്റെ കുംഭ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്. സൂപ്പർമാൻ സിനിമയിൽ മിസ്റ്റർ ടെറിഫിക് എന്ന പ്രധാന വേഷം ചെയ്ത നടൻ രാജമൗലിയെ പുകഴ്ത്തിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

Edi Gathegi, who played the role of Mr. Terrific in Hollywood’s recent blockbuster ‘SUPERMAN’ posted a story about #GlobeTrotter on Instagram 🤩🤩🔥🔥🔥The world is waiting..❤️‍🔥❤️‍🔥❤️‍🔥 pic.twitter.com/Of8isKyzSv

'ഇത് എന്താണെന്ന് മനസിലായില്ല, പക്ഷേ ഞാൻ ആദ്യദിനം തന്നെ കാണാൻ പോകും. എസ് എസ് രാജമൗലി എന്തോ വമ്പൻ പരിപാടി ആണെന്ന് തോന്നുന്നു. എനിക്ക് കാനെടുക്കാനും കഴിയുന്നില്ല', എഡി ഗതേഗി സ്റ്റോറിയിൽ കുറിച്ചു. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എന്നാൽ ഫസ്റ്റ് ലുക്കിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ.

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സിനിമയുടെ ലോഞ്ച് എന്നാണ് വിവരം. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

Content Highlights: Edi Gathegi shares story of Prithviraj new look poster from ss Rajamouli Movie

To advertise here,contact us