'ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ പങ്കുവെക്കുന്നത്…'; സംയുക്ത വർമ്മ

ഒരുപാട് സ്‌കാം നടക്കുന്ന കാലഘട്ടമാണെന്നും എല്ലാവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നടി വീഡിയോയിൽ നൽകുന്നുണ്ട്.

'ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ പങ്കുവെക്കുന്നത്…'; സംയുക്ത വർമ്മ
dot image

തന്റെ പേരിൽ ഫേസ്ബുക്കിൽ ഉള്ള അക്കൗണ്ടുകൾ വ്യാജമാണെന്ന് നടി സംയുക്ത വർമ്മ. സംയുക്ത വർമ്മ എന്ന പേരിൽ ബ്ലൂടിക്ക് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ തന്റെ അറിവോടെയല്ലെന്നും പറയുകയാണ് നടി. ബിജു മേനോന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

'ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെക്കുന്നത്. സംയുക്ത വർമ്മ എന്ന പേരിൽ ബ്ലൂടിക്ക് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഹാൻഡിൽ ചെയ്യുന്നത്. അല്ലാതെ ഉള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഞാൻ ആക്റ്റീവ് അല്ല. ഫേസ്ബുക്കിൽ തുടങ്ങിയിരിക്കുന്ന അക്കൗണ്ടുകൾ എന്റെ അറിവോടെയോ സമ്മതത്തോടെയോ ഉള്ളതല്ല. ഒരുപാട് പേർ ഞാൻ ആണെന്ന് കരുതി പേർസണൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഒരുപാട് സ്കാം ഉള്ള കാലഘട്ടമാണ് ഇത് അതുകൊണ്ട് എല്ലാവരും ശ്രദ്ധിച്ചിരിക്കണം', സംയുക്ത പറഞ്ഞു.

ഏറെ നാളുകളായി സംയുക്തയുടെ പേരിൽ ഫേസ്ബുക്കിൽ ഒരുപാട് അക്കൗണ്ടുകൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇപ്പോൾ അതിനെതിരെ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരുപാട് സ്‌കാം നടക്കുന്ന കാലഘട്ടമാണെന്നും എല്ലാവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നടി വീഡിയോയിൽ നൽകുന്നുണ്ട്.

Content Highlights: Samyuktha Varma talks about her fake accounts in facebook

dot image
To advertise here,contact us
dot image