90 's കിഡ്സിന്റെ ക്രഷായിരുന്ന നടി, റോജ ശെൽവമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു
തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് റോജ ശെൽവമണി. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയതിൽ പിന്നെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോജ. 'ലെനിൻ പാണ്ഡ്യൻ' എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.
ഡി.ഡി ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ, ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും അഭിനയിക്കുന്നുണ്ട്. ലെനിൻ പാണ്ഡ്യനിൽ ‘സന്താനം’ എന്ന കഥാപാത്രത്തെയാണ് റോജ അവതരിപ്പിക്കുന്നത്. നടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടി ഖുശ്ബു എത്തിയിട്ടുണ്ട്.
Welcome back dear @RojaSelvamaniRK ❤️So happy to see you back on screen after many years as Santhanam. Best wishes for Lenin Pandiyan!#GangaiAmaren @SathyaJyothi @ddb2411 @subbu6panchu @aimsathishpro @teamaimpr #லெனின்பாண்டியன் pic.twitter.com/QbYH18NeHR
നിലവിൽ ജഗൻ മോഹൻ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈഎസ്ആർസിപി) അംഗമായ നടി, മുൻപ് തെലുങ്കുദേശം പാർട്ടിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ 'പ്രേമ തപസ്സു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റോജ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പ്രശാന്ത് നായകനായി 1992-ൽ പുറത്തിറങ്ങിയ 'ചെമ്പരത്തി' ആയിരുന്നു അവരുടെ തമിഴ് അരങ്ങേറ്റ ചിത്രം. തുടർന്ന് സൂര്യൻ (1992), ഉഴൈപ്പാളി (1993), വീര (1994), മക്കൾ ആട്ചി (1995), ഉന്നിടത്തിൽ എന്നെ കൊടുത്തേൻ (1998), കാവലൻ (2011) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിലും റോജ അഭിനയിച്ചിട്ടുണ്ട്. ഗംഗോത്രി, മലയാളി മാമനു വണക്കം, ജമ്ന പ്യാരി തുടങ്ങിയ സിനിമകളിൽ റോജ വേഷം ചെയ്തിട്ടുണ്ട്.
Content Highlights: Roja Selvamani returns to tamil cinema