പ്രഭാസിന് വില്ലനാകുന്നത് ഡോൺ ലീ തന്നെയോ ? സ്പിരിറ്റിൽ നടന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ

ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.

ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഇദ്ദേഹത്തിന്റെ ഷൂട്ട് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നുമില്ല. പ്രഭാസിന് വില്ലനായി ഡോൺ ലീ എത്തുമ്പോൾ തകർക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

New Journey Started today 😇#Spirit pic.twitter.com/4BE2NmeooY

അതേസമയം, 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.

Content Highlights:  Reports suggest that Don Lee has begun filming on Spirit

To advertise here,contact us