'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' കുട്ടികളുടെ സിനിമയല്ലേ? ബാലതാരങ്ങൾ ഇല്ലായിരുന്നോ?'; ജൂറിയോട് ആനന്ദ് മന്മഥൻ

നല്ല പെർഫോമൻസുകൾ കാഴ്ച്ചവെച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നിയെന്നാണ് ആനന്ദ് പറഞ്ഞത്

പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആനന്ദ് മന്മഥന്‍. ഇത്തവണ മികച്ച കുട്ടികളുടെ ചിത്രം ഇറങ്ങിയില്ലെന്ന പറഞ്ഞ ജൂറിക്ക് മറുപടിയായിട്ടാണ് ആനന്ദ് ഫേസ്ബുക്കിൽ കുറിപ്പും 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന സിനിമയുടെ പോസ്റ്ററും പങ്കുവെച്ചത്. നല്ല പെർഫോർമൻസുകൾ കാഴ്ച്ചവെച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നിയെന്നാണ് ആനന്ദ് പറഞ്ഞത്.

'ജൂറി പറയുന്നു മികച്ച ബാലതാരങ്ങൾ ഇല്ലെന്ന്, കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവെച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി', ആനന്ദ് ഫേസ്ബുക്കിൽ കുറിച്ചു. അതോടൊപ്പം 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' സിനിമയുടെ പോസ്റ്ററും ആനന്ദ് പങ്കുവെച്ചു.

55-ാമത് ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ ഇത്തവണ മികച്ച ബാലതാരത്തിനുള്ള അവാർഡ് ഇല്ലായിരുന്നു. നിരവധി പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ബാലതാരമായ ദേവനന്ദ ജൂറിക്കെതിരെ പോസ്റ്റ് പങ്കുവെക്കുക ഉണ്ടായി. കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ മറ്റുള്ളവർക് അതൊരു ഊർജമായേനെ എന്നും ദേവനന്ദ പറഞ്ഞു. സ്‌കൂൾ ചലേ ഹം എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്തും ഫേസ്ബുക്കിൽ ഇതിന് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: Anand Manmadhan reacts to state award child artist issue

To advertise here,contact us