ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു കിംഗ് സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള നടന്റെ പുതിയ ഗെറ്റപ്പിൽ അമ്പരനിരിയ്ക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലാകെ ചർച്ച കിംഗ് സിനിമയിലെ നടൻ ആണ്. ഇപ്പോഴിതാ നടന്റെ ഈ ലുക്ക് എഫ് 1 ലെ ബ്രാഡ് പിറ്റിന്റെ ഗെറ്റപ്പ് കോപ്പി അടിച്ചതായാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗം ബ്രാഡ് പിറ്റ് കിംഗ് ഖാനെ കോപ്പിയിടിച്ചതായും പറയുന്നുണ്ട്.
ഈ വർഷമായിരുന്നു എഫ് 1 റിലീസ് ചെയ്തിരുന്നത്. സിനിമയിൽ സോൾട്ട് ആൻഡ് പേപ്പർ ലുക്കിൽ ബ്ലു ജീൻസിലും അതേ കളർ ഷർട്ടിലും യെൽലോ ജാക്കറ്റ് ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇതേ ലുക്കിലാണ് ഷാരൂഖ് ഖാനും കിംഗിൽ എത്തുന്നത്. എന്നാൽ 2017-ൽ പുറത്തിറങ്ങിയ ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കോസ്റ്റ്യൂം ഈ കളർ കോമ്പിനേഷൻ തന്നെയായിരുന്നു.
അതേസമയം, ആരും ആരെയും കോപ്പിയടിച്ചിട്ടില്ലെന്നും ഈ കളർ കോമ്പിനേഷൻ ഹിറ്റായത് കൊണ്ടാണ് സിനിമയിൽ താരങ്ങൾ ഒരുപോലെ ഉള്ള കളർ കോമ്പിനേഷനിൽ വേഷങ്ങൾ ധരിക്കുമ്പോൾ അത് കോപ്പിയടിച്ചതായി തോന്നുന്നതെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്. താരങ്ങൾ തമ്മിൽ ഇത്തരം ഫാൻ ഫൈറ്റുകൾ സോഷ്യൽ മീഡിയയിൽ സ്വാഭാവികമാണ്.
I think this was intentional; a homage to Brad Pitt's #F1 look 🔥🤌#King pic.twitter.com/X7G0Ugiulu
പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. മുംബൈയിലെ ഗോള്ഡന് ടുബാക്കോ സ്റ്റുഡിയോയില് ഈ സിനിമയുടെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റിരുന്നു. ഷാരൂഖ് ഖാന്റെ മകള് സുഹാനാ ഖാന് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്, അഭിഷേക് ബച്ചന്, അനില് കപൂര് എന്നിവരും ചിത്രത്തില് പ്രധാനവേഷത്തില് എത്തുന്നുണ്ട്.
Why is Brad Pitt copying our King? pic.twitter.com/x3LsiT5Xdq
ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.
Social media claims Shah Rukh Khan copied Brad Pitt's getup, fans respond