ഗണപതിയും സാഗര്‍ സൂര്യയും നേർക്കുനേർ, പ്രകമ്പനം സിനിമയുടെ ഫസ്റ്റ് ലുക്ക്‌ കാർത്തിക് സുബ്ബരാജ് റിലീസ് ചെയ്തു

തിയേറ്ററിൽ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന സിനിമ തന്നെയായിരിക്കും പ്രകമ്പനം എന്ന ഉറപ്പ് നൽകുന്ന മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ത്തിന്റെ വിസ്മയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്‌മോഷൻ പോസ്റ്റർ തമിഴ് സൂപ്പർ ഹിറ്റ്‌ സംവിധായാകൻ കാർത്തിക് സുബ്ബരാജ് റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസുംനവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. തിയേറ്ററിൽ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന സിനിമ തന്നെയായിരിക്കും പ്രകമ്പനം എന്ന ഉറപ്പ് നൽകുന്ന മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. കോ പ്രൊഡ്യൂസർ വിവേക് വിശ്വം, മോൻസി, ദിലോർ, റിജോഷ്, ബ്ലസി. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, ബാഗ്രൗണ്ട് സൗണ്ട് ശങ്കർ ശർമ്മ, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാൾ, കമലാഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ(സപ്ത), ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, ഡി ഐ രമേശ്‌ സിപി, ലൈൻ പ്രൊഡ്യൂസർ അനന്ത നാരായണൻ, വി.എഫ്. എക്സ് മേരാക്കി,മേക്കപ്പ് ജയൻ പൂങ്കുളം, സ്റ്റിൽസ് ഷാഫി ഷക്കീർ ഷിബി ശിവദാസ്, പിആർഓ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Content Highlights:  Karthik Subbaraj releases the first look of the movie Prakambanam

To advertise here,contact us