പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. സിനിമ ഇന്ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന് ഇന്നലെ പ്രത്യേക പ്രീമിയർ ഷോ ഉണ്ടായിരുന്നു. ഷോ കഴിഞ്ഞിറങ്ങിയവർ എല്ലാം തന്നെ പറയുന്നത് സിനിമ ഹിറ്റാകുമെന്നാണ്. സോഷ്യൽ മീഡിയ നിറയെ സിനിമയുടെ പ്രതികരണങ്ങൾ കുമിഞ്ഞു കൂടുകയാണ്.
പ്രണവ് മോഹൻലാലിന്റെ പവർ പെർഫോമൻസ് ആണെന്നും രാഹുൽ സദാശിവൻ മികച്ച സംവിധായകൻ ആണെന്നും പ്രേക്ഷകർ പറയുന്നു. പ്രണവിനെ നന്നായി എക്സ്പ്ലോർ ചെയ്ത സംവിധായകരിൽ ഒരാളാണ് രാഹുലെന്നും ആരാധകർ പറയുന്നു. സിനിമയുടെ ക്ലൈമാക്സിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റാകുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
#DiesIrae Extremely positive response everywhere! Well done @chakdyn and @allnightshifts for the perfectly planned premiere - this is going to give a huge boost to Day 1. A perfect example of how confidence in your product makes everything fall into place.Massive appreciation… pic.twitter.com/C8lKd9G6Uf
പ്രീമിയർ ഷോയിൽ നിന്ന് മാത്രം 80 ലക്ഷം ചിത്രം നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. മികച്ച ഓപ്പണിങ് സിനിമയ്ക്ക് ലഭിക്കുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം. ഹൊറർ എന്ന ഴോണറിൽ തന്നെ എത്തുമ്പോഴും രാഹുൽ സദാശിവന്റെ ഓരോ ചിത്രവും നൽകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും പ്രേക്ഷകർ കുറിക്കുന്നു.
Terrific rave reviews coming for Pranav Mohanlal-Rahul Sadasivan horror thriller #DiesIrae after yesterday night paid premiers! pic.twitter.com/qYcUHCFYaE
Climax will be stunned 🙇♂️Really unpredictable 🤯👌🏻#DIESIRAE pic.twitter.com/NRhAQbTHlr
#DiesIrae Review:Fantastic storytelling and making from @Rahulmadking. A plot twist and a surprise character performance bring the house down. Slowly develops the storyline, crisp screenplay with sublime horror elements. @impranavlal delivers a strong performance. Loved the… pic.twitter.com/2cwsT42Q8K
തിരക്കഥയ്ക്കും സംവിധാനത്തിനും പ്രകടനങ്ങൾക്കും മാത്രമല്ല, ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം നേടാൻ കഴിയുന്നുണ്ട്. സൗണ്ട് ഡിസൈനും ക്യാമറയും എഡിറ്റിങ്ങുമടക്കം എല്ലാ സാങ്കേതിക മേഖകളും കയ്യടി വാരിക്കൂട്ടുന്നുണ്ട്. ടീസറും ട്രെയ്ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെല്ലാം ചിത്രം കാത്തുവെന്നും സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നും കമന്റുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Content Highlights: Pranav Mohanlal's film 'Dies Irae' receives good responses