ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്തിരിക്കുന്നത്.
തിയേറ്ററിൽ എത്തിയ ബാഹുബലിയെ തിയേറ്ററിൽ ആരാധകർ ആഘോഷിക്കുകയാണ്. തിയേറ്ററിന് ഉള്ളിൽ നിന്നുള്ള ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയിൽ മഹേന്ദ്ര ബാഹുബലിയെ വെള്ളത്തിൽ പൊക്കി പിടിക്കുന്ന ശിവകാമിയുടെ സീൻ തിയേറ്ററിൽ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ആരാധകർ. ഒരുകൂട്ടം ചേർന്ന് തിയേറ്ററിന് ഉള്ളിൽ ആളുകളെ എടുത്ത് പൊക്കിയാണ് സീൻ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
A buddodiki em chestunaro ardam avatledu ra papam 😭😭🤣🤣🤣#BaahubaliTheEpic pic.twitter.com/zWIFrFYymo
😂🙏 #BaahubaliTheEpic pic.twitter.com/3akjmYNtol
When after 10 years it’s still feels like it’s the FDFS! @BaahubaliMovie #BaahubaliTheEpic #Prabhas @RanaDaggubati @ssrajamouli @arkamediaworks pic.twitter.com/c43BCWHniO
തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.
Content Highlights: Fans recreate Bahubali scene in theater