അനുഷ്‍ക ഷെട്ടിയുടെ അരുന്ധതിയുടെ ഹിന്ദി റീമേക്കിൽ ശ്രീലീലയോ? തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുതെന്ന് ആരാധകർ

ശ്രീലീലയ്ക്ക് അരുന്ധതി എന്ന വേഷം അനുഷ്ക ചെയ്ത റേഞ്ചിൽ ചെയ്യാൻ പറ്റില്ലെന്നാണ് ആരാധകർ പറയുന്നത്

തെലുങ്ക് സിനിമയിൽ ആരാധകർ ഏറെയുള്ള നായികയാണ് അനുഷ്ക ഷെട്ടി. 2009ൽ പുറത്തിറങ്ങിയ അരുന്ധതി എന്ന ചിത്രമാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായത്. ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയ അരുന്ധതി 16 വർഷങ്ങൾക്കിപ്പുറം ഹിന്ദിയിൽ റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി റീമേക്കിൽ ശ്രീലയാണ് നായികയാകുന്നതെന്ന റിപ്പോർട്ടും എത്തുന്നുണ്ട്. തമിഴിലെ മോഹൻ രാജയാണ് സിനിമ റീമേക്ക് ചെയ്യാനൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ അനുഷ്ക തകർത്ത് അഭിനയിച്ച സിനിമയുടെ റീമേക്കിൽ ശ്രീലീല വരുന്നതിൽ സംതൃപതരല്ല ആരാധകർ. ശ്രീലീലയ്ക്ക് അരുന്ധതി എന്ന വേഷം അനുഷ്ക ചെയ്ത റേഞ്ചിൽ ചെയ്യാൻ പറ്റില്ലെന്നാണ് ആരാധകർ പറയുന്നത്. അനുഷ്കയ്ക്ക് തന്നെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു കൂടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2014 ൽ അന്‌ധത്തി എന്ന പേരിൽ സിനിമയുടെ ബംഗാളി പതിപ്പ് എത്തിയിരുന്നു.

അതേസമയം, സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് അനുഷ്ക. അടുത്തിടെ അനുഷ്‍ക കേന്ദ്ര കഥാപാത്രമായി എത്തിയ 'ഘാട്ടി' എന്ന ചിത്രം മോശം അഭിപ്രായങ്ങളായിരുന്നു നേടിയത്. ഇതാണോ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ നടിയെ പ്രേരിപ്പിച്ചത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബോക്സ് ഓഫീസിൽ നിന്ന് 5.1 കോടി മാത്രമാണ് ഘാട്ടിക്ക് നേടാനായത്. സിനിമയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ക്രിഷ് ജാഗർലാമുഡിയാണ് ചിത്രം സംവിധാനം ചെയ്തത്.

Content Highlights: Reportedly, Sreeleela will be the heroine in the Hindi remake of Anushka Shetty's Arundhati

To advertise here,contact us