സിനിമയിൽ നിരവധി അഭിനേതാക്കൾ കോസ്മറ്റിക് സർജറികൾക്ക് വിധേയമാകുന്നത് സർവസാധാരണമാണ്. ബോളിവുഡിൽ ആരാധകർ ഏറെയുള്ള ജാൻവി കപൂർ ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർദ്ധക ശസ്തക്രിയയ്ക്ക് വിധേയയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ. 'ടു മച്ച് വിത്ത് കാജോൾ & ട്വിങ്കിൾ' എന്ന ചാറ്റ് ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്.
'സാമൂഹികമാധ്യമങ്ങളുടെ വരവോടെ എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തുന്നത് കണ്ട് എളുപ്പത്തിൽ സ്വാധീനിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളായിരുന്നു ഞാനും. പെർഫെക്ഷൻ എന്ന ആശയത്തെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് സന്തോഷം നൽകുന്നത് എന്താണോ അത് ചെയ്യുക. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതിൽ സന്തോഷമേയുള്ളൂ.
കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു. സ്വയം പ്രഖ്യാപിത ഡോക്ടർമാരായ ചിലർ അതിൽ ഞാൻ ബഫലോപ്ലാസ്റ്റി ചെയ്തതായി പറയുന്നു. കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അമ്മയുടെ മാർഗ്ഗനിർദേശം ഉണ്ടായിരുന്നു. ഇതുപോലെയുള്ള വീഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുത്. അതിനാലാണ്, ഈ മുന്നറിയിപ്പ്,' ജാൻവി കപൂർ കൂട്ടിച്ചേർത്തു.
അതേസമയം, നടിയുടെ ഈ പ്രതികരണത്തോട് കൂടി ആരാധകർ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ് ബഫല്ലോപ്ലാസ്റ്റി സർജറി എന്നാണ്. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്തിൻ്റെ നീളം കുറച്ച്, മേൽചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയാണ് ബഫല്ലോപ്ലാസ്റ്റി.
Content Highlights: What is Buffalo Plastic Surgery? Actress Janhvi Kapoor responds