മലയാള സിനിമയില് 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള് സമ്മാനിച്ച മഹേഷ് നാരായണന് അർജുൻ അശോകനെ നായകനാക്കി ചെയ്ത ചിത്രമാണ് തലവര. ഷെബിന് ബക്കറും മഹേഷ് നാരായണനും ചേര്ന്ന് നിര്മിച്ച് അഖില് അനില്കുമാറിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ അർജുൻ അശോകൻ ചിത്രം 'തലവര' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിച്ചിരുന്നത്. ഒടിടിയിലും ചിത്രത്തിന് നല്ല പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമാണ് 'തലവര'യിലെ ജ്യോതിഷ്.
പാലക്കാടിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്റർ റിലീസിന് ശേഷം വന്നിരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള് ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി ആർ ഒ ആതിര ദിൽജിത്ത്.
Content Highlights: Thalavara movie gets good response on OTT