തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് സൂര്യ. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി നടന് അത്ര നല്ല സമയമല്ല. തുടരെ പരാജയങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ചിരുന്നത്. എങ്കിലും നടന് ആരാധകർ കുറഞ്ഞിട്ടില്ല. നടന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ രവി തേജയുടെ ഏറ്റവും പുതിയ ചിത്രം മാസ് ജതാര സിനിമയുടെ പ്രീ റീലീസ് ചടങ്ങിൽ എത്തിയ നടനെ ആരാധകർ വരവേറ്റതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
പ്രീ റീലീസ് ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തെങ്കിലും സൂര്യയ്ക്കാണ് ഏറ്റവും കൂടുതൽ കയ്യടികൾ ലഭിക്കുന്നത്. മാത്രവുമല്ല ബാരിക്കേഡുകൾ തകർത്ത് സൂര്യക്ക് ജയ് വിളിക്കുന്ന ആരാധകരെയാണ് കാണുന്നത്. തെലുങ്ക് നായകരെക്കാൾ കൂടുതൽ ആരാധകർ നടിപ്പിൻ നായകൻ സൂര്യയ്ക്കാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
Suriya’s Impact in Telugu States is Undeniable ❤️🔥❤️🔥#Suriya #MassJathara pic.twitter.com/uNPGIcVp10
One Good Movie With Good WOM & Good Release Can Fix Everything 😭🔥The Craze For #Suriya 💥pic.twitter.com/2gvdFU4PxA
അതേസമയം, കാർത്തിക് സുബ്ബരാജ് ചിത്രമായ റെട്രോ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ആയിരുന്നില്ല നേടിയത്. തൊട്ട് മുൻപ് ഇറങ്ങിയ കങ്കുവയ്ക്കും സമാനമായ സാഹചര്യമായിരുന്നു. ആർ ജെ ബാലാജി സംവിധത്തിൽ കറുപ്പ് എന്ന ചിത്രമാണ് സൂര്യയുടേതായി തിയേറ്ററിൽ എത്താനിരിക്കുന്ന ചിത്രം. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. സൂര്യ ആരാധകർക്ക് സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. അതുമാത്രമല്ല ഇക്കൊല്ലം തമിഴ് സിനിമയ്ക്ക് വലിയ ഹിറ്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടും ഇല്ല. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് മേൽ ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയാണ് വെക്കുന്നത്.
The craze for #Suriya among Teleugu audience 🔥Eventhough its an different Hero pre release event 🫡pic.twitter.com/Z2ScmAWJhN
എല് കെ ജി, മൂക്കുത്തി അമ്മന് തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം ആര്ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില് സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്ട്ടുകളുണ്ട്. ചിത്രത്തില് ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
Content Highlights: Suriya has more fans in Telugu