രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ എത്തിക്കുകയാണ് സംവിധായകൻ രാജമൗലി. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് ഇത്തവണ സിനിമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ബാഹുബലി ദി എപിക് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തും.
The Deleted Scenes and Songs Avantika's love storyPacchabottesinaIrukkupoKanna Nidurinchara, along with a few war sequences.- #SSRajamouli | #BaahubaliTheEpic pic.twitter.com/Y3cEj4sXtN
ഇപ്പോഴിതാ സിനിമയിൽ നിന്ന് ഏതൊക്കെ സീനുകളും പാട്ടുകളും നീക്കം ചെയ്തെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ രാജമൗലി. തമന്നയുടെ കഥാപാത്രമായ അവന്തികയുടെ പ്രണയകഥ, കുറച്ച് യുദ്ധം സീനുകൾ പിന്നെ മനോഹരി, പച്ച തീയാണ് നീ, കണ്ണാ നീ ഉറങ്ങടാ…എന്നീ മൂന്ന് ഗാനങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. നായകനായി അഭിനയിച്ച പ്രഭാസും വില്ലനായി എത്തിയ റാണയ്ക്കും ഒപ്പം രാജമൗലി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്ടോബർ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
Content Highlights: S S Rajamouli talks about Bahubali the epic deleted scenes and songs