അർജുൻ റെഡ്ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.
ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും അത്തരത്തിൽ ഒരു നീക്കവും നടന്നിട്ടില്ലെന്നും തുടർന്ന് ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സ്പിരിറ്റിൽ ഡോൺ ലീ വില്ലനായി എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു പ്രമുഖ കൊറിയൻ മാധ്യമം പങ്കുവെച്ച റിപ്പോർട്ട് പ്രകാരം പ്രഭാസിന്റെ വില്ലനായി ഡോൺ ലീ എത്തും. എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നുമില്ല. അതേസമയം, ഇതിനെപറ്റി സിനിമയുടെ നിർമാതാക്കൾ ഔദ്യോഗികമായി മറുപടി ഒന്നും നൽകിയിട്ടില്ല.
BREAKING 🚨 | Top South Korean Media Confirms — #DonLee is Playing A Villian Role in Indian Film #Spirit With #Baahubali Fame Actor #Prabhas 😎🔥Can’t Wait For Official Announcement 🥵📈#Sandeepreddyvanga #Triptidimri #PrakashRaj #VivekOberoi #Kanchana #HarshavardhanRameshwar https://t.co/0ba9SJmVIj
സ്പിരിറ്റിന്റെ സൗണ്ട് സ്റ്റോറി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രകാശ് രാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. ഒരുപാട് നാളുകളായി സ്പിരിറ്റിന്റെ ഒരു അപ്ഡേറ്റ് കാത്തിരുന്ന ആരാധകർക്ക് ഇന്ന് പ്രഭാസിന്റെ പിറന്നാൾ സമ്മാനമായി സന്ദീപ് നൽകിയതാണ് ഈ വീഡിയോ. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.
Content Highlights: Don Lee to play villain role in prabhas film spirit