ചില അഭിനേതാക്കൾ സെറ്റിൽ പോലും വരാറില്ലെന്ന് ഇമ്രാൻ ഹാഷ്മി; സൽമാൻ ഖാനോ അതോ പവൻ കല്യാണോ എന്ന് പ്രേക്ഷകർ

നേരത്തെ സൽമാൻ ഖാൻ കൃത്യ സമയത്ത് സെറ്റിൽ വരാറില്ലെന്ന് സംവിധായകൻ എ ആർ മുരുഗദോസ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു

ബോളിവുഡിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇമ്രാൻ ഹാഷ്മി. നിരവധി ഹിറ്റ് സിനിമകളും ഗാനങ്ങളും നടന്റേതായിട്ടുണ്ട്. പലപ്പോഴും ബോളിവുഡിൽ അഭിനേതാക്കൾ കൃത്യ സമയത്ത് ഷൂട്ടിങ്ങിന് എത്തുന്നില്ലെന്ന പരാതികൾ ഉയർന്നു കേൾക്കാറുണ്ട്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ഇമ്രാൻ ഹാഷ്മി നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടു നടി യാമി ഗൗതമിനൊപ്പം ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 'സിനിമ സെറ്റിൽ കൃത്യ സമയത്ത് എത്തുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ ആണ് യാമി ഗൗതം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ചില ആക്ടർസ് സെറ്റിൽ വരാറേയില്ല', ഇമ്രാന്റെ ഈ കമന്റിന് പിന്നാലെ ആരാണ് ആ അഭിനേതാവ് എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. നടൻ സൽമാൻ ഖാനെക്കുറിച്ചാണ് ഇമ്രാൻ പറഞ്ഞതെന്നാണ് ഒരു വിഭാഗം കമന്റ് ചെയ്യുന്നത്.

നേരത്തെ സൽമാൻ ഖാൻ കൃത്യ സമയത്ത് സെറ്റിൽ വരാറില്ലെന്ന് സംവിധായകൻ എ ആർ മുരുഗദോസ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. സിക്കന്ദർ ഷൂട്ട് ചെയ്യുന്ന സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് അദ്ദേഹം വരുക. രാത്രിയിലായിരുന്നു ഷൂട്ട്. രാത്രി 9 മണിക്ക് രാവിലത്തേത് പോലെ ലൈറ്റ് സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. പുറത്തുള്ള സ്ഥലങ്ങളിലും ഷൂട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാം സി ജിയിലും, ഗ്രീന്‍മാറ്റിലും എടുത്താല്‍ ശരിയാകില്ലല്ലോ. പിന്നെ, വരുന്നതും ലേറ്റ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടു', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Emraan please hesitate 😂CC: @THRIndia_ pic.twitter.com/lmDKFrTJ0m

അതേസമയം, പവൻ കല്യാണിനെക്കുറിച്ചാണ് ഇമ്രാൻ പറയുന്നതെന്നും കമന്റുകൾ ഉണ്ട്. പവൻ കല്യാൺ ചിത്രമായ ഒജിയിൽ നടൻ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു തവണ പോലും ഇരുവരും കണ്ടുമുട്ടിയിട്ടില്ലെന്നും പവൻ കല്യാണിന്റെ ഡ്യൂപ്പ് ആണ് ക്ലൈമാക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അഭിനയിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതുകൊണ്ടാണ് ഇപ്പോൾ ഇമ്രാൻ ഹാഷ്മി പവൻ കല്യാണിനെക്കുറിച്ചാണോ പറഞ്ഞതെന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നത്.

Content Highlights: Some actors don't even come to sets says emraan hashmi

To advertise here,contact us