ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ചാക്കോച്ചനൊപ്പം പുതിയ സിനിമയുമായി ഷാഹി കബീർ; കൂട്ടിന് 'ദൃശ്യം' ടീമും

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്

നായാട്ട്, റോന്ത്, ഇല വീഴാ പൂഞ്ചിറ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഷാഹി കബീര്‍. ഇപ്പോഴിതാ റോന്ത് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും അടുത്ത ചിത്രവുമായി എത്തുകയാണ് അദ്ദേഹം. പേരിട്ടിട്ടില്ലാത്ത ഈ പുതിയ സിനിമയില്‍ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബന്‍ ആണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്. ലിജോമോള്‍ ആണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസും ടി സീരീസും ഹിന്ദി ദൃശ്യത്തിന്റെ സംവിധായകനുമായ അഭിഷേക് പഥക്കും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഷാഹി കബീര്‍ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. കിരണ്‍ ദാസ് തന്നെയാണ് സിനിമയുടെ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നത്.

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോന്ത് ആണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ ഷാഹി കബീര്‍ ചിത്രം. സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കിയ സിനിമ കൂടിയായിരുന്നു ഇത്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. മികച്ച പ്രതികരണം നേടിയ സിനിമ തിയേറ്ററിലും മികച്ച പ്രതികരണമാണ് കാഴ്ചവെച്ചത്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Content Highlights: Shahir Kabir next film with Kunchako Boban and drishyam team

To advertise here,contact us