ടിക്കറ്റ് വിൽപനയിൽ കുതിച്ച് മാത്യു തോമസ് ചിത്രം, മികച്ച പ്രതികരണങ്ങൾ നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'

മികച്ച പ്രതികരണങ്ങൾ നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മാത്യു തോമസിന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് അഭിപ്രായങ്ങൾ. ആദ്യ ദിനം തിയേറ്ററിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. പത്തൊമ്പതിനായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം ചിത്രം വിറ്റത്. വരും ദിവസങ്ങിൽ സിനിമ മികച്ച ബുക്കിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

BookMyShow — October 25 stats. #Bison - 68K 🔥🔥🔥#Dude - 61K#KRamp - 34K#TelusuKada - 5K#PetDeductive - 20K#NightRiders - 19K

ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: 'Nellikampoyil night Riders' receives great response

To advertise here,contact us