ഗെയിം ഓഫ് ത്രോൺസ് താരം ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് വിവാഹിതനായി

ലണ്ടനിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.

ഗെയിം ഓഫ് ത്രോൺസ് താരം ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് വിവാഹിതനായി
dot image

ഒട്ടുമിക്ക ഗെയിം ഓഫ് ത്രോൺസ് ആരാധകരുടെയും ഇഷ്ടകഥാപാത്രമായിരുന്നു ബ്രാൻ സ്റ്റാർക്ക്. കുട്ടികാലം മുതൽ ഗെയിം ഓഫ് ത്രോൺസിൽ അഭിനയിച്ച് തുടങ്ങിയ ഐസക് ഇപ്പോൾ വിവാഹിതനായിരിക്കുകയാണ്. ലണ്ടനിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബവും സുഹുർത്തകളും മാത്രം അടങ്ങുന്ന ഒരു ചെറിയ പരിപാടിയായിരുന്നു ലണ്ടനിൽ ഉണ്ടായിരുന്നത്. ഡബിൾ ഡക്കർ ബേസിൽ നിൽക്കുന്നതും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് നടൻ ഇക്കാര്യം അറിയിച്ചത്.

'ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ബെസ്റ്റ്, എന്റെ ഏറ്റവും സുന്ദരമായ ദിവസം, കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് ഭാഗ്യം, ഐ ലവ് എം', ഐസക് ഇൻസ്റ്റയിൽ കുറിച്ചു. വിവാഹവാർത്ത അറിഞ്ഞതോടെ ഗെയിം ഓഫ് ത്രോൺസ് താരങ്ങളായ സോഫി ടേണർ, നതാലി ഇമ്മാനുവൽ, ജോൺ ബ്രാഡ്‌ലി, ലെന ഹെഡി തുടങ്ങിയവരാണ് നടന് ആശംസകൾ അറിയിച്ചത്.

ഗെയിം ഓഫ് ത്രോൺസ് എന്ന ഹിറ്റ് പരമ്പരയിലെ എല്ലാ സീസണിലും പ്രധാന കഥാപാത്രങ്ങളിലൊന്നായി റൈറ്റ് അഭിനയിച്ചിരുന്നു. എട്ട് സീസണുകളിലും ബ്രാൻ സ്റ്റാർക്കിന്റെ വേഷം അതിഗംഭീരമായി തന്നെ കാഴ്‌ചവെച്ചു. തന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ കാണിക്കാതെയാണ് നടൻ നടന്നിരുന്നത്. എന്നാൽ തന്റെ പങ്കാളിയുമായി നിൽക്കുന്ന ചിത്രങ്ങൾ ഇടയ്ക്ക് നടൻ പങ്കുവെക്കുമായിരുന്നു.

Content Highlights: Game of Thrones Star Issac Wright got married

dot image
To advertise here,contact us
dot image