പ്രേക്ഷകർ ഏറെ കാലങ്ങളായി കാത്തിരിക്കുന്ന ആര്യ ചിത്രം 'സർപ്പാട്ട പരമ്പരൈ 2'വിന്റെ പുത്തൻ അപ്ഡേറ്റുമായി നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത വർഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇപ്പോൾ താൻ പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവം എന്ന സിനിമയിൽ അഭിനയിക്കുകയാണെന്നും നടൻ പറഞ്ഞു.
'ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്. അതിന് ശേഷം 'സർപ്പാട്ട പരമ്പരൈ 2' ഷൂട്ടിംഗ് ആരംഭിക്കും. ഈ വർഷം എന്റെ ഒരു സ്പൈ ത്രില്ലർ സിനിമ വരുന്നുണ്ട് 'മിസ്റ്റർ എക്സ്' നവംബർ അവസാനം റിലീസ് ആകുമായിരിക്കും', ആര്യ പറഞ്ഞു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈയുടെ ഒന്നാം ഭാഗം ഒടിടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു റിലീസ്.
"The Current getup is for #Vettuvam. Shooting is going well, we are currently shooting climax🎬. #Sarpatta2 shoot will begin next year🔥. Like #Meaghamann I have done spy thriller film #MrX, it will release by Nov/Dec✌️"- #Aryapic.twitter.com/XgCnYSY87s
1970-കളിൽ നടക്കുന്ന ഈ ചിത്രം, വർഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കൻ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളായ ഇടിയപ്പ പരമ്പരൈയും സർപ്പട്ട പരമ്പരൈയും തമ്മിലുള്ള സംഘർഷത്തെ കേന്ദ്രീകരിച്ചാണ് ഈ പുതിയ കഥ നടക്കുന്നത്. ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോൺ കൊക്കൻ, ഷബീർ കല്ലറക്കൽ, ദുഷാര വിജയൻ, പശുപതി, അനുപമ കുമാർ, സഞ്ചന നടരാജൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഷബീർ കല്ലറക്കൽ അവതരിപ്പിച്ച ഡാൻസിംഗ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറിൽ ഷൺമുഖം ദക്ഷണരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Arya gives an update regarding Sarpatta Parambarai 2