അവസാനം സ്പൈ യൂണിവേഴ്സിനെ രക്ഷിക്കാൻ SRK തന്നെ വേണമല്ലേ!; ആലിയ ഭട്ട് ചിത്രത്തിൽ കിംഗ് ഖാൻ്റെ കാമിയോ?

സ്പൈ യൂണിവേഴ്സിലെ മുൻ ചിത്രമായ വാർ 2 ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. ആറ് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിൽ ഷാരൂഖ് ഖാന്റെ പത്താനും കാമിയോ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ നിർമാതാവായ ആദിത്യ ചോപ്ര ഷാരൂഖ് ഖാനുമായി ചർച്ച നടത്തിയെന്നും തുടർന്ന് ആൽഫയിൽ ഷാരൂഖിന്റെ കാമിയോ ഉൾപ്പെടുത്താമെന്ന തീരുമാനത്തിൽ എത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഷാരൂഖ് ഖാന്റെ ഭാഗത്തുനിന്നും ഒരു അവസാന ഉറപ്പ് നിർമാതാക്കൾക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സ്പൈ യൂണിവേഴ്സിലെ മുൻ ചിത്രമായ വാർ 2 ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഇതിനെത്തുടർന്നാണ് ആൽഫയിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി ആദിത്യ ചോപ്ര ഷാരൂഖിനെ കൊണ്ടുവരുന്നതെന്നും സംസാരമുണ്ട്. ചിത്രത്തിൽ കാമിയോ വേഷത്തിൽ ഹൃത്വിക്ക് റോഷനും എത്തുന്നുണ്ട്. കബീർ എന്ന റോ ഏജന്റിനെയാണ് സ്പൈ യൂണിവേഴ്സിൽ ഹൃത്വിക് അവതരിപ്പിക്കുന്നത്.

Aditya Chopra has asked SHAH RUKH KHAN for CAMEO in #Alpha 🤯After HUGE UNDERPERFORMANCE of #Tiger3 and #War2, he returns to @iamsrk to REVIVE SPY UNIVERSE !! ✅ pic.twitter.com/k9o81n1hd4

'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ', വാർ 2 എന്നിവയാണ് ഈ യൂണിവേഴ്സിൽ ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' മോശം പ്രതികരണം നേടുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ജൂനിയർ എൻടിആറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വലിയ ട്രോളുകളാണ് സിനിമ ഏറ്റുവാങ്ങിയത്.

Content Highlights: SRK to appear in cameo role in Alia film Alpha

To advertise here,contact us