ഇനി റേഞ്ച് മാറും, സഞ്ജയ് ലീല ബൻസാലി സിനിമയിൽ ശിവകാർത്തികേയൻ? റിപ്പോർട്ട്

സഞ്ജയ് ലീല ബൻസാലിയുടെ മുംബൈയിലെ ഓഫീസിൽ എത്തിയ ശിവകാർത്തികേയൻ മാധ്യങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. തുടർച്ചയായുള്ള വിജയ സിനിമകളിലൂടെ അടുത്ത സൂപ്പർതാരമെന്നാണ് അദ്ദേഹത്തെ എല്ലാവരും വാഴ്ത്തുന്നത്. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുമായി നടൻ കൂടി കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ എത്തുന്നത്.

സഞ്ജയ് ലീല ബൻസാലിയുടെ മുംബൈയിലെ ഓഫീസിൽ എത്തിയ ശിവകാർത്തികേയൻ മാധ്യങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഒന്നിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ നടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതേസമയം, ഗംഗുഭായ് കത്തിയവാടി' എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

🚨Sivakarthikeyan spotted at Sanjay Leela Bhansali's office in Mumbai.Are we getting an epic collaboration soon? Let the speculation begin! 🎬🇮🇳#Sivakarthikeyan #SK #SLB #Bollywood #Kollywood pic.twitter.com/DKiMHzRmRS

എന്നാൽ, 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുധ കൊങ്കര ചിത്രമായ പരാശക്തിയും അണിയറയിൽ ഒരുങ്ങുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.

Content Highlights: Sivakarthikeyan in a Sanjay Leela Bhansali film?

To advertise here,contact us