'ഹാരിസ് ജയരാജിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ടു', വൈറലായി വീഡിയോ; പിന്നാലെ ഏവരെയും ഞെട്ടിച്ച് രഹസ്യം പുറത്ത്

ഹാരിസ് ജയരാജിനെ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുന്നതും തൊട്ടടുത്ത് മുഖംമൂടി ധരിച്ച രണ്ട് പേർ നിൽക്കുന്നതുമായിരുന്നു വീഡിയോയിലെ ഉള്ളടക്കം

ഗംഭീര ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനം കവർന്ന സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ്. നിരവധി ട്രെൻഡ്സെറ്റർ, ഹിറ്റ് ഗാനങ്ങൾ ആണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കഴിഞ്ഞ ദിവസം ഹാരിസ് ജയരാജിനെ ചുറ്റിപ്പറ്റിയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിലാകെ വൈറലായിരുന്നു. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതായും അതുമായി ബന്ധപ്പെടുത്തി ഒരു വീഡിയോയും സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചിരുന്നു.

#HarrisJayaraj kidnapped 👀😳 pic.twitter.com/2ZKx4Yt6pZ

ഹാരിസ് ജയരാജിനെ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുന്നതും തൊട്ടടുത്ത് മുഖംമൂടി ധരിച്ച രണ്ട് പേർ നിൽക്കുന്നതുമായിരുന്നു വീഡിയോയിലെ ഉള്ളടക്കം. നിമിഷ നേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായത്. നടൻ ആര്യ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ടു എക്സിൽ പോസ്റ്റുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്തുവരുകയാണ്. എ എൽ വിജയ് ഒരുക്കുന്ന അടുത്ത സിനിമയുമായി ബന്ധപ്പെടുത്തി ഒരുക്കിയ പ്രൊമോ വീഡിയോ ആയിരുന്നു ഇത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഈ പ്രൊമോ വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ഈ പ്രൊമോഷൻ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്.

#KadhalResetRepeat - The reason for #HarrisJayaraj's Kidnap..✌️ pic.twitter.com/g96Jo2fMs0

ഇത്രയും മോശമായ ഒരു പ്രൊമോ വീഡിയോ വേണ്ടിയിരുന്നില്ലെന്നും ഒരാളെ തട്ടിക്കൊണ്ടുപോയി എന്നതരത്തിൽ സിനിമ മാർക്കറ്റ് ചെയ്യുന്നത് മോശം ആണെന്നും കമന്റുകളുണ്ട്. അതേസമയം, പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും പറയുന്നവരുണ്ട്. പുതുമുഖങ്ങളായ മധുംകേഷ്, ജിയ ശങ്കർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എം ആൻഡ് എം മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. 'കാതൽ റീസെറ്റ് റിപ്പീറ്റ്' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ മോഷൻ പോസ്റ്ററും ഈ പ്രൊമോ വീഡിയോയ്ക്ക് ഒപ്പം പുറത്തുവന്നിട്ടുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാകും ഇതെന്ന സൂചനയാണ് പ്രൊമോ നൽകുന്നത്.

Content Highlights: Secret behind harris jayaraj kidnap video

To advertise here,contact us