നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. നടന്റെ ഏറ്റവും പുതിയ ചിത്രം'ഒജി' തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഒജി'. ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. എന്നാൽ സ്ട്രീമിങ്ങിന് ശേഷം നടൻ പവൻ കല്യാണിനെ ട്രോളുകയാണ് പ്രേക്ഷകർ.
ചിത്രത്തിൽ പവൻ കല്യാണിന് പകരം പ്രഭാസോ മഹേഷ് ബാബുവോ ആയിരുന്നെങ്കിൽ സിനിമ ഇതിലും മികച്ചതായേനെ എന്നാണ് കമന്റുകൾ. പവന് കല്യാണിന്റെ പ്രകടനത്തിന് കടുത്ത വിമര്ശനമാണ് നേരിടുന്നത്. പവന് കല്യാണിന്റെ പ്രകടനം മറ്റെല്ലാം ശരിയായിട്ടും സിനിമയെ പിന്നോട്ടടിക്കുന്നതായാണ് ആരാധകര് പറയുന്നത്. തമന്റെ ഗംഭീര ബിജിഎമ്മിൽ പവൻ നടന്നു വരുമ്പോൾ ഒട്ടും ഓറ തോന്നുന്നില്ല എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. അഭിനയിക്കാന് യാതൊരു താല്പര്യവുമില്ലാത്തയാൾ എങ്ങനെ ഇത്രയും വലിയ സ്റ്റാർ ആയി എന്നും തമാശരൂപേണ എക്സിൽ കുറിക്കുന്നുണ്ട്. സിനിമയുടെ വിഷ്വലിനും ബിജിഎമ്മിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. പതിവ് പോലെ തമൻ ഞെട്ടിച്ചെന്നാണ് കമന്റുകൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
#TheyCallHimOG : തമന്റെ കിടിലം score and കിടിലം ഫ്രെയിംസ്, peak elevations and stagings. അതേപോലെ തന്നെ മേക്കിങ് also good, പക്ഷെ എല്ലാം കഴിഞ്ഞ് ലാസ്റ്റ് പവൻ ഗാരുനെ കാണിക്കുമ്പോൾ അത്രയും നേരം കിട്ടിയ high അങ്ങ് പോവും.IMO, tailor made role for Prabhas. pic.twitter.com/xsjvscX34f
ഈ ഓജസ്സില്ലാത്ത ഗംഭീരക്ക് വേണ്ടി തമൻ ഗാരുന്റെ മ്യൂസിക് പാഴായി എന്നല്ലാതെ എന്ത് പറയാൻ. വരുന്നവരും പോകുന്നവരും ഒക്കെ പൊക്കി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല 🥴Making & Music 👌പിന്നെ ചില ഷോട്ടുകളും 💥 അതിന് വേണ്ടി ഒരു തവണ കണ്ടിരിക്കാവുന്ന പടം.#TheyCallHimOG pic.twitter.com/MaMRsz99Nv
ചിത്രത്തിന്റെ റിലീസ് സെപ്തംബര് 25നായിരുന്നു. ആദ്യ ദിവസം തന്നെ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില് നിന്ന് വ്യക്തമാകുന്നത്. ഒരാഴ്ചയ്ക്കുള്ളില് ഒജി ആഗോളതലത്തില് 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. നേരത്തെ സമൂഹ മാധ്യമങ്ങളിൽ 100 കോടി ഷെയർ ഇല്ലെന്ന പേരിൽ നിരവധി ട്രോളുകൾ പവൻ കല്യാണിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
രണ്ട് വര്ഷം മുന്പ് പവന് കല്ല്യാണിന്റെ ജന്മദിനത്തില് ടീസര് പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല് പിന്നീട് പവന് കല്ല്യാണ് രാഷ്ട്രീയത്തില് ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്ആര്ആര് എന്ന ചിത്രം നിര്മ്മിച്ച ഡിവിവി പ്രൊഡക്ഷന് ആണ് ഈ ചിത്രം നിർമിച്ചത്.
Content Highlights: Pawan Kalyan gets trolled after OG OTT release