കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ലണ്ടനിലക്ക് അടുത്ത ഷെഡ്യൂളിനായി പോയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായി എന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ലണ്ടനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. 30 ദിവസത്തെ ചിത്രീകരണം കൂടി ഇനി സിനിമയുടേതായി പൂർത്തിയാകാനുണ്ട്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ എന്നാണ് റിപ്പോർട്ട്. അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.
സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നടന്നുവരുന്ന ഷോട്ട് ഇതിനോടകം വൈറലാണ്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
#Patriot UK schedule has been completed.Around 30 days of shoot still pending.The film is shaping up strongly for a Summer 2026 release.Star Power Lineup:Mammookka - Lalettan - FaFa - Kunchacko Boban - Nayanthara - RevathiDirected by Mahesh NarayananProduced by Anto… pic.twitter.com/W58ddEKnoK
ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്മിക്കുന്നത്. കേരളം, ഡല്ഹി,ശ്രീലങ്ക, ലണ്ടന് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില് ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന് തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള് ശ്രീലങ്കയിലും, ഒരു ഷെഡ്യൂള് യു.എ യിലും, ഒരു ഷെഡ്യൂള് അസര്ബൈജാനും പൂര്ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്.സലിം,സുഭാഷ് ജോര്ജ് മാനുവല് എന്നിവര് കോ പ്രൊഡ്യൂസര്മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റെതാണ്.
Content Highlights: Patriot UK schedule has been completed.