
മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അഭിനയത്തിനൊപ്പം സംവിധാനവും, തിരക്കഥയും, സംഗീതവും തുടങ്ങി എല്ലാം ഇരുവരുടെയും കയ്യിൽ ഉണ്ട്. ഇപ്പോഴിതാ ദുബായിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒന്നിച്ച് പാടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയാണ്. മോഹൻലാൽ ചിത്രമായ നരൻ സിനിമയിലെ 'ഓഹോഹോ….. ഓ നരൻ' എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് പാടിയത്. നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്.
നരൻ സിനിമയിലെ ഈ ഗാനം പാടിയിരുന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു. നേരത്തെ ഒരു പരിപാടിയിൽ ധ്യാൻ ശ്രീനിവാസൻ ഈ ഗാനം പാടിയിരുന്നു. അന്ന് ഇരുവരും ഒന്നിച്ച് ഈ ഗാനം ആലപിക്കുന്നത് കാണാൻ ആരാധകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ആരാധകരുടെ ആഗ്രഹം സാധിച്ചിരിക്കുകയാണ്. ഏട്ടനു അനിയനും കൂടെ ആയപ്പോൾ സ്റ്റേജ് കളർ ആയി, തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം, ധ്യാൻ ശ്രീനിവാസന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ വള ആണ്. സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതെയാണ് പോയത്. വിനീത് ശ്രീനിവാസൻ ചിത്രം ഒരു ജാതി ജാതകമാണ് ഒടുവിൽ തിയേറ്ററിൽ എത്തിയത്. സിനിമയും ആരാധകരെ അത്രമേൽ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ബസിലും ടോവിനോയും ഒന്നിക്കുന്ന അതിരടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിനീത്. സിനിമയിൽ മികച്ച കഥാപാത്രമാകും വിനീതിന്റെ എന്ന പ്രതീക്ഷിയിലാണ് ആരാധകർ.
Content Highlights: Dhyan sings on stage with Vineeth Sreenivasan, video goes viral