സിനിമാപ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന വെട്രിമാരൻ-ചിമ്പു ചിത്രമാണ് അരസൻ. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്. കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ ടീസർ തിയേറ്ററിൽ തന്നെ വന്ന് കാണാൻ ശ്രമിക്കണമെന്നും പ്രേക്ഷകർ നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കുമെന്നും പറയുകാണ് നടൻ.
My Dear bloods ! Just watched #Vetrimaaran sir’s #ARASANPromo theatrical version with MUSIC.Na solren, Time kedacha theatre la pathudunga. Don’t miss the Theatrical experience . Worth it 🔥#Arasan
'വെട്രിമാരൻ സാറിന്റെ അരസൻ പ്രൊമോ തിയേറ്റർ വേർഷൻ ഇപ്പോൾ കണ്ടതേയുള്ളൂ… ഞാൻ പറയുന്നു സമയം കിട്ടിയാൽ തിയേറ്ററിൽ തന്നെ വന്ന് ഈ പ്രോമോ ടീസർ കാണുക. നിങ്ങൾക്ക് മുതലാകും', ചിമ്പു കുറിച്ചു. ചിത്രത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് അനിരുദ്ധ് ആണെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാകും അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്. ഒരു ഇടവേളക്ക് ശേഷമുള്ള സാമന്തയുടെ തമിഴിലേക്കുള്ള തിരിച്ചുവരവാകും ഈ വെട്രിമാരൻ ചിത്രം.
വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. മുൻപ് ഇറങ്ങിയ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ വടചെന്നൈ യൂണിവേഴ്സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില് തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
Content Highlights: Silambarasan TR says to watch Arasan promo teaser in theatres