അടുത്ത ഹിറ്റടിക്കാൻ തയ്യാറായുള്ള ലാലേട്ടന്റെ വരവ് കണ്ടോ: പാട്രിയറ്റ് സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

മോഹൻലാലും കുഞ്ചാക്കോ ബോബനുമാണ് വൈറലാക്കുന്ന സ്റ്റിലിൽ കാണുന്നത്

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പാട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് വൈറൽ ആകുന്നത്.

മോഹൻലാലും കുഞ്ചാക്കോ ബോബനുമാണ് പ്രചരിക്കുന്ന സ്റ്റിലിൽ കാണുന്നത്. അടുത്ത ഹിറ്റടിക്കാൻ തയ്യാറായുള്ള ലാലേട്ടന്റെ വരവ് കണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ സ്റ്റീലും ഇത്തരത്തിൽ വൈറൽ ആയിരുന്നു. അതേസമയം, പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.

#Patriot location 📸#Mohanlal #KunchackoBoban pic.twitter.com/MAPzNsqWx7

ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Content Highlights: Location pictures from the movie Patriot go viral

To advertise here,contact us