'പണത്തിന് വേണ്ടി ഹിജാബ് ഇടാം, ഹിന്ദു പാരമ്പര്യം വരുമ്പോള്‍ എന്റെ തിരഞ്ഞെടുപ്പ്'; ഫെമിനിസ്റ്റല്ല,ഹിന്ദുവിരുദ്ധ

ഹിജാബ് ധരിച്ച് ദീപിക പദുകോൺ, നടിക്ക് നേരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺബീർ സിങ്ങും. അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. ഭർത്താവ് രൺവീർ സിങ്ങിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപിക ഹിജാബ് ധരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചിലർക്ക് വലിയ പ്രശ്നം ആയിരിക്കുന്നത്.

വ്യാജ ഫെമിനിസ്റ്റ് ആണ് നടിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മുൻപൊരിക്കൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് സംഘപരിവാർ രംഗത്തെത്തിയിരുന്നു. അന്ന് എന്റെ ശരീരം എന്റെ ഇഷ്ടം എന്നായിരുന്നു ദീപിക ഇതിനോട് പ്രതികരിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 'പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം, ഹിന്ദു പാരമ്പര്യം വരുമ്പോള്‍ എന്റെ തിരഞ്ഞെടുപ്പ്' എന്നാണോ എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു.

എന്നാൽ നടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മസ്ജിദിൽ കയറിയത് കൊണ്ടാണ് നടി അതിനോട് ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതെന്നും അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടികാണിച്ചു. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ ആദരിക്കുന്ന നടിക്ക് അഭിനന്ദനങ്ങളും ആരാധകർ കുറിക്കുന്നുണ്ട്. ഇത് അവരുടെ തൊഴിൽ മാത്രമാണെന്നും വിമർശനങ്ങൾക്കെതിരായി ആരാധകർ പറയുന്നുണ്ട്.

It's disheartening to see selective cultural promotion, where some choose to highlight one faith's landmarks while seemingly overlooking their own rich heritage. Deepika Padukone's choice to wear a hijab to promote the Abu Dhabi Mosque, while a personal decision, raises… pic.twitter.com/EMgirG8QDO

Deepika Padukone wore Hijab to promote Abu Dhabi Mosque 🤡But she will never promote his own dharma or a teerth sthal.🚨 pic.twitter.com/fkpFGEcax8

അതേസമയം, കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് നടിയെ മാറ്റിയത് വലിയ വാർത്തയായിരുന്നു. സിനിമയിൽ നിന്ന് ദീപിക പിന്മാറിയത് തന്റെ ഡിമാന്റുകൾ അംഗീകരിക്കാത്തതിനാൽ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

Content Highlights: Deepika Padukone wearing hijab, social media heavily criticizes the actress

To advertise here,contact us