'എനിക്ക് തലവേദനയുണ്ട്…പക്ഷേ, ഒരു ബിരിയാണിയും നല്ല ഉറക്കവും കൊണ്ട് അതുമാറും'; കാറപകടത്തില്‍ വിജയ് ദേവരകൊണ്ട

കാറിന് ഒരു ഇടികിട്ടിയെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും നടൻ പറഞ്ഞു.

ഇന്നലെ നടന്ന കാർ അപകടത്തിൽ വിശദീകരണവുമായി നടൻ വിജയ് ദേവരകൊണ്ട. കാറിന് ഒരു ഇടികിട്ടിയെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും നടൻ പറഞ്ഞു. നല്ല തലവേദനയുണ്ട് പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വിജയ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയാണ് നടൻ പ്രതികരിച്ചത്.

'കാറിനൊരിടി കിട്ടി…ഇപ്പോൾ സുഖമായിരിക്കുന്നു. പക്ഷേ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. സ്‌ട്രെങ്ത് വര്‍ക്കൗട്ടും ചെയ്തു, ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. എനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും. വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുത്', വിജയ് കുറിച്ചു.

തെലങ്കാനയിലെ NH-44 ഹൈവേയിൽ വെച്ചാണ് വിജയ്‌യുടെ കാർ അപകടത്തിൽപ്പെട്ടത്. യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാർ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ വന്ന് ഇടിച്ചതാണ് അപകടകാരണം. പരിക്കുകൾ ഒന്നുമില്ലാതെ നടനും കൂടെ ഉണ്ടായിരുന്നവരും സുരക്ഷിതരായി. ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തി. കഴിഞ്ഞ ദിവസമാണ് നടനും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു.

Content Highlights: Vijay Devarakonda Responds to yesterdays accident

To advertise here,contact us