തിയേറ്ററിൽ നിന്നും നേടിയത് ആരേയും ഞെട്ടിക്കുന്ന കളക്ഷൻ, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി 'മിറൈ'

മലയാളി താരം ജയറാമും സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്

ഹനുമാൻ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തേജ സജ്ജ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 300 കോടിക്കും മുകളിലാണ് നേടിയത്. നടന്റെ ഏറ്റവും പുതിയ സിനിമയാണ് മിറൈ. ഒരു ആക്ഷൻ അഡ്വെഞ്ചർ സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച സിനിമയിപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്.

ഒക്ടോബർ 10 മുതൽ മിറൈ സ്ട്രീമിങ് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. ഇന്ത്യയിൽ നിന്നും 91 കോടി നേടിയ സിനിമ ആഗോള തലത്തിൽ നിന്നും സ്വന്തമാക്കിയത് 150 കോടിക്കും മുകളിലാണ്. സിനിമയുടെ ആക്ഷൻ സീനുകൾക്കും കഥയ്ക്കും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മലയാളി താരം ജയറാമും സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാര്‍ത്തിക് ഗട്ടംനേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിബാബു കരണമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.

Nine scriptures. Infinite power. One Superyodha to protect the Brahmand. 🪐#Mirai , India’s own superhero, is coming to your home, Streaming from October 10.#MiraiOnJioHotstar@tejasajja123 @HeroManoj1 @Karthik_gatta @RitikaNayak_ @vishwaprasadtg #KrithiPrasad… pic.twitter.com/WIi5rq99m0

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സ് വിറ്റുപോയത് 2.75 കോടിക്ക് ആണെന്നാണ് റിപ്പോർട്ട്. മഞ്ചു മനോജ്, റിതിക നായക്, ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സുത്ഷി, പവൻ ചോപ്ര എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി. രവി തേജ നായകനായി ഒരുങ്ങിയ ഈഗിളിന് ശേഷം കാര്‍ത്തിക് ഗട്ടംനേനി ഒരുക്കുന്ന സിനിമയാണ് ഇത്.

Content Highlights: Mirai OTT streming date announced

To advertise here,contact us