റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തകർക്കുന്ന ഒരു പ്രവണതയാണ് ലോക എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർ കാണുന്നത്. കേരളത്തിൽ നിന്നും 38 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. 118 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. മോഹൻലാൽ ചിത്രം തുടരും, മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം. എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക ഈ 38 ദിവസങ്ങൾക്ക് ഉള്ളിൽ നേടിയിരിക്കുന്നത്.
NEW KERALA RECORD GROSSER:#Lokah's 3 PM EOD report confirms the film will gross more than 80 Lakhs today. Hence, #Thudarum is beaten and #Lokah has become the new all time no:1 in Kerala. Now all eyes on the first ever 120 Crores film in Kerala.INDUSTRY HIT (BIGGEST WW… pic.twitter.com/rTeN02bwGv
By today eod, #Lokah will crown as the All Time Highest Grosser in Kerala Box Office surpassing #Thudarum.Highest Kerala Grosser ✅Highest Malayalam Grosser In India ✅Highest Worldwide Grosser ✅ALL TIME INDUSTRY HIT 🏆 pic.twitter.com/y0yyE73YgQ
#Lokah crosses the ₹118 Cr mark in Kerala! 🔥Now all set to surpass #Thudarum (₹118.9 Cr) and emerge as the All-Time #1 Kerala Grosser! 💥👏 pic.twitter.com/S3onOCMgWI
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Lokah becames industry hit and made several records