ആഹാ ഇതിപ്പോ എല്ലാവരും ഉണ്ടല്ലോ!, സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ഒരു റീയൂണിയൻ; വൈറലായി ചിത്രങ്ങൾ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ അഭിനേതാക്കൾ ഈ ഒത്തുചേരലിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തി

ആഹാ ഇതിപ്പോ എല്ലാവരും ഉണ്ടല്ലോ!, സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ഒരു റീയൂണിയൻ; വൈറലായി ചിത്രങ്ങൾ
dot image

റീയൂണിയനുകൾ എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റീയൂണിയന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിലെ 80 കളിലെ താരങ്ങളുടെ സംഗമമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. പുലിത്തോൽ ഡിസൈനായി വരുന്ന വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു സൂപ്പർതാരങ്ങൾ പരിപാടിക്ക് എത്തിയത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരങ്ങൾ ഒത്തുകൂടുന്നത്.

റീ യൂണിയന്റെ ചിത്രങ്ങൾ നടി രേവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 'എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ. 12 വർഷത്തിലേറെയായി കണ്ടുമുട്ടൽ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവർത്തിച്ച ലിസി, സുഹാസിനി, പൂർണ്ണിമ, രാജ്കുമാർ, ഖുശ്ബു എന്നിവർക്ക് നന്ദി. ക്ലാസ് ഓഫ് 80'സ് റോക്ക്', രേവതി കുറിച്ചു. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ചെന്നൈ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇത്തവണ രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ അഭിനേതാക്കൾ ഈ ഒത്തുചേരലിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തി. പങ്കെടുത്ത 31 പേരിൽ ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്രോഫ്, ശരത്കുമാർ, രേവതി, രമ്യ കൃഷ്ണൻ, രാധ, ശോഭന, പ്രഭു, നദിയ, സുഹാസിനി മണിരത്നം, ജയസുധ, സുമലത, റഹ്മാൻ, ഖുശ്ബു, നരേഷ്, സുരേഷ്, മേനക, പ്രഭു, ജയറാം, അശ്വതി ജയറാം, സരിത, ഭാനു ചന്ദർ, മീന, ലത, സ്വപ്ന, ജയശ്രീ, പൂർണ്ണിമ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നിവരുണ്ടായിരുന്നു. അതേസമയം, നടൻ മോഹൻലാലും രജനികാന്തും റീയൂണിയനിൽ പങ്കെടുത്തിരുന്നില്ല.

Content Highlights: 80s actors reunion pics goes viral

dot image
To advertise here,contact us
dot image