കാജോളിനെ കടന്നുപിടിച്ചെന്നോ? വെറുതെ ഓരോന്ന് പടച്ചുവിടല്ലേ..വൈറലായി വീഡിയോ;പിന്നാലെ വിമര്‍ശനം

നടി കജോലിനോട് അപമര്യാദയായി പെരുമാറുന്ന തരത്തിൽ വീഡിയോ , പിന്നാലെ വിമർശനം

കാജോളിനെ കടന്നുപിടിച്ചെന്നോ? വെറുതെ ഓരോന്ന് പടച്ചുവിടല്ലേ..വൈറലായി വീഡിയോ;പിന്നാലെ വിമര്‍ശനം
dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് കജോൾ. വ്യക്തി ജീവിതത്തിൽ വലിയ ദൈവ വിശ്വാസി കൂടിയാണ് നടി. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടെ നടിയെ ഒരാൾ കടന്ന് പിടിച്ചെന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ മുറി വിഡിയോ കണ്ട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പൂർണ രൂപം പുറത്തു വന്നതിന് പിന്നാലെയാണ് അമളി മനസിലായത്.

വിഡിയോയിൽ പടികളിറങ്ങി വരുന്ന കജോളിനെ അയാൾ കൈ കൊണ്ടു തടയുന്നത് യഥാർത്ഥത്തിൽ നടന്നത് തന്നെയാണ്. എന്നാൽ കജോളിനൊപ്പം ഒരു ഫോട്ടോയ്ക്കു വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്യുന്നത്. ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഇയാൾക്കൊപ്പം സന്തോഷത്തോടെ നടി മുകളിലേക്ക് പോയി പോസ് ചെയുന്നത് കാണാം. ദുർഗ പൂജയുടെ ഫുൾ വിഡിയോയിൽ ഈ രംഗങ്ങൾ വ്യക്തമായി കാണാം.

ഫുൾ വീഡിയോ പുറത്തു വന്നതിന് ശേഷം ആ വ്യക്തിയെ കാരണം ഇല്ലാതെ വിമർശിച്ചവർക്ക് അമളി പറ്റിയെന്ന് മനസ്സിലായിട്ടുണ്ട്. അറ്റവും മുറിയും വെച്ച് പിടിപ്പിച്ച് വ്യൂസിന് വേണ്ടി മാത്രം പടച്ചു വിടുന്ന ഇത്തരം വിഡിയോകൾക്ക് നേരെ ഇപ്പോൾ സോഷ്യൽ മീഡിയ വ്യാപകമായി വിമർശനം ഉയരുകയാണ്.

Content Highlights:  Video of actress misbehaving with Kajol, followed by criticism

dot image
To advertise here,contact us
dot image