ടെയ്‌ലർ സ്വിഫ്റ്റിനെ പിന്നിലാക്കി അതിസമ്പന്നരുടെ ലിസ്റ്റിൽ മുന്നിൽ ഷാരൂഖ്; തൊട്ടുപിന്നിലായി മറ്റ് വമ്പന്മാരും

ഏറ്റവും സമ്പന്ന താരങ്ങളുടെ പട്ടികയിൽ 10,000 കോടി രൂപ മറികടന്ന ആദ്യ താരമായി ഷാരൂഖ് മാറിയിരിക്കുകയാണ്

ബോളിവുഡ് മേഖലയിലെ അതിസമ്പന്നമാരുടെ പട്ടിക പുറത്തുവിട്ട് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ മുന്നിൽ. ബോളിവുഡിലെ ഏറ്റവും സമ്പന്ന താരങ്ങളുടെ പട്ടികയിൽ 10,000 കോടി രൂപ മറികടന്ന ആദ്യ താരമായി ഷാരൂഖ് മാറിയിരിക്കുകയാണ്.

M3M ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിന്റെ 2025 ലെ കണക്കുകൾ പ്രകാരം ഷാരൂഖിന് 12,490 കോടി രൂപയുടെ ആസ്തിയാണുള്ളത്, അതായത് ഏകദേശം 1.4 ബില്യൺ ഡോളർ. 2002-ൽ സ്ഥാപിച്ച റെഡ് ചില്ലീസ് എന്റർടൈൻമെന്റ്സ് ആണ് ഖാന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. അതിനുപുറമെ ഷാരൂഖ് ഖാൻ ഉടമയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികളും അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭാഗമാകുന്നുണ്ട്. ഇതോടെ, ഗായിക റിഹാന, പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് എന്നിവർക്കൊപ്പം ബോളിവുഡ് ബാദ്ഷ എത്തി. അതേസമയം, ഹോളിവുഡ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെ ഷാരൂഖ് മറികടന്നു. 1.3 ബില്യൺ ഡോളർ ആണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ആസ്തി.

Bollywood star Shah Rukh Khan has overtaken Taylor Swift to become the richest entertainer in the world with a net worth of $1.4 billion, as per Hurun Rich List 2025 pic.twitter.com/6Qe1qmu0kr

ബോളിവുഡ് ചലച്ചിത്ര താരങ്ങളുടെ കണക്കിൽ നടി ജൂഹി ചൗളയും കുടുംബവുമാണ് രണ്ടാം സ്ഥാനത്ത്. 7,790 കോടി രൂപയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്ക് ഉള്ളത്. ഷാരൂഖ് ഖാനൊപ്പം ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സിലെ ഓഹരിയിൽ നിന്നാണ് ഈ സമ്പത്തിൻ്റെ ഭൂരിഭാഗവും വരുന്നതെന്നാണ് റിപ്പോർട്ട്. ഹൃത്വിക് റോഷൻ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 2,160 കോടി രൂപയാണ് ഹൃത്വിക്കിന്റെ ആസ്തി. തൻ്റെ ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ ബ്രാൻഡായ HRX ആണ് ഹൃത്വിക്കിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ബോളിവുഡ് നിർമാതാവായ കാരൻ ജോഹർ ആണ് നാലാം സ്ഥാനത്ത്. 1,880 കോടി രൂപയാണ് കരണിന്റെ ആസ്തി. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തായി ഇടം നേടിയിട്ടുണ്ട്. 1,630 കോടി രൂപയാണ് ബച്ചൻ കുടുംബത്തിന്റെ ആസ്തി.

Content Highlights: Shah Rukh Khan has overtaken Taylor Swift to become the richest entertainer in the world

To advertise here,contact us