ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ'യുടെ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങി. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹൊറർ ചിത്രമാണെന്ന് ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില് ടാഗ് ലൈന്. ട്രെയിലറിന് പിന്നാലെ ചർച്ചയാകുകയാണ് പ്രണവ് മോഹൻലാൽ.
ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂർത്തങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ പ്രണവ് ഞെട്ടിക്കുമെന്നും ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്.
ആദ്യാവസാനം മികച്ച ഹൊറര് അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില് ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. രാഹുല് സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
#DiesIrae from the director of modern day classic Bramayugam!📈 pic.twitter.com/b7nWZUz0qh
Perfect villain meterial..!!💀📈#PranavMohanlal pic.twitter.com/4dmuCN0Yix
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല് കടഇ, കലാസംവിധാനം: ജ്യോതിഷ് ശങ്കര്, സംഗീത സംവിധായകന്: ക്രിസ്റ്റോ സേവ്യര്, എഡിറ്റര്: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്: ജയദേവന് ചക്കാടത്ത്, സൗണ്ട് മിക്സ്: എം ആര് രാജാകൃഷ്ണന്, മേക്കപ്പ്: റൊണക്സ് സേവ്യര്, സ്റ്റണ്ട്: കലൈ കിംഗ്സണ്, കോസ്റ്റ്യൂം ഡിസൈനര്: മെല്വി ജെ, പബ്ലിസിറ്റി ഡിസൈന്: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റില്സ്: അര്ജുന് കല്ലിങ്കല്, കളറിസ്റ്റ്: ലിജു പ്രഭാകര്, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്സ് മീഡിയ, പ്രൊഡക്ഷന് കണ്ട്രോളര്: അരോമ മോഹന്, മ്യൂസിക് ഓണ്: നൈറ്റ് ഷിഫ്റ്റ് റെക്കോര്ഡ്സ്, പിആര്ഒ: ശബരി.
Content Highlights: Pranav Mohanlal from Dies Irae trailer goes viral