'എല്ലാം അറിയുന്നുണ്ട്…ഇത് എന്റെ ജോലിയല്ലേ…'; കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി മമ്മൂക്ക ഷൂട്ടിംഗ് സെറ്റിൽ

സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം കിട്ടുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ എത്തി. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. ഇത് തന്റെ ജോലിയല്ലേയെന്നും എല്ലാം അറിയുന്നുണ്ട് പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടെന്നും നടൻ പറഞ്ഞു. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം കിട്ടുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

'എല്ലാം ഞാൻ അറിയുന്നുണ്ട്…പറയാൻ ബുദ്ധിമുട്ടണ്ട…മനസിലായി', എന്നാണ് ഒരുപാട് പേരുടെ പ്രാർത്ഥനയുടെ കാര്യം ചോദിച്ചപ്പോൾ മമ്മൂട്ടി മറുപടി നൽകിയത്. 'പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയാലോ. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ…ഫലം കിട്ടും, ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി', മമ്മൂട്ടി പറഞ്ഞു.

ഇന്നലെ ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ എത്തിയത് വലിയ വാർത്തയായിരുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.

ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Content Highlights: Mammootty came to shooting set of Patriot in Hyderabad

To advertise here,contact us