ആദ്യ ഭാഗം 900 കോടി നേടി, ഇത്തവണ 1000 കടക്കുമോ?, 'അനിമൽ 2' 2027 ൽ ആരംഭിക്കുമെന്ന് രൺബീർ കപൂർ

രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടിയാണ്. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടൻ രൺബീർ കപൂർ.

അനിമൽ പാർക്ക് 2027 ൽ ആരംഭിക്കുമെന്നും ചിത്രത്തിൽ ജോയിൻ ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും രൺബീർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു. 'അനിമൽ പാർക്ക് 2027 ൽ ആരംഭിക്കും. സിനിമയുടെ ഐഡിയയെക്കുറിച്ചും മ്യൂസിക്കിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഞാനും സന്ദീപും ചർച്ചചെയ്യുന്നുണ്ട്. സിനിമ ആരംഭിക്കാനും സെറ്റിലേക്ക് പോകാനും ഞാൻ കാത്തിരിക്കുകയാണ്', രൺബീറിന്റെ വാക്കുകൾ. 'ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണത്. ഒപ്പം വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക', എന്ന് സിനിമയെക്കുറിച്ച് നേരത്തെ രൺബീർ പറഞ്ഞിരുന്നു.

On his birthday, #RanbirKapoor gave an update on #AnimalPark during an Instagram Live on his ARKS account, saying, ”Animal Park should start in 2027. Sandeep has been interacting with me on the idea, the music and the characters and it’s just crazy and I can’t wait to be on set.”… pic.twitter.com/yVXgD9xcHj

രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, തൃപ്തി ഡിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം, സിനിമയിലെ ആല്‍ഫാ മെയില്‍ ആഘോഷത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Content Highlights: Ranbir Kapoor about Animal 2

To advertise here,contact us