വിനീത് ശ്രീനിവാസന്റെ ആരാധകർ ഏറ്റവും കാത്തിരുന്ന കരം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നായകനായി അഭിനയിച്ച നോബിൾ ബാബുവിന്റെ ആക്ഷൻ രംഗങ്ങൾ അടിപൊളിയാണെന്നും വിനീത് ഒരു ഗൗതം മേനോൻ സ്റ്റൈലിൽ ആണ് കരം ഒരുക്കിയിരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
#Karam turns out to be a mediocre action-crime thriller from Vineeth Sreenivasan. Despite plenty of action sequences, the weak screenplay, missing thrill factor, and lack of emotional connect make it an Average watch. pic.twitter.com/NLjqxa37gJ
#Karam Review :An action thriller ruined by weak dialogues, mid performances and unexciting screenplay. The Thira-esque plot is not emotionally connecting either. The fun episodes in the latter half is taking away the thrill element. Had it been done by a few familiar faces,… pic.twitter.com/Zu3iCohVPi
#Karam ReviewA mid outing from Vineeth Sreenivasan - filled with many action sequences and rich making. Technically strong, but everything else feels very mid. A few portions were good but missed those high moments, and the lead cast also misfired.Overall, An average film.
#Karam Vineeth Sreenivasan’s Weakest OutingThe film suffers from a below-par script, and the direction fails to engage the audience. It often feels boring, with a story that we’ve already seen in multiple other films, and many portions reminded me of his only film Thira. While…
Watched #KaramWorst in Vineeth's FilmographyExcept visuals, there is ntng gud. Direction, script, performances, action everything fails. Over dramatic & poor placement of humor. Noble & Ivan stoneface throughout. Whole music section is CRAP, outdated & overdose of same hum.1/5 pic.twitter.com/my2v6lxjuA
സ്റ്റൈലിഷ് രംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങൾ വലിയ കൈയ്യടി അർഹിക്കുന്നുണ്ടെകിലും മ്യൂസിക് വിചാരിച്ച അത്ര പോരാ എന്നാണ് ചിലരുടെ അഭിപ്രായം. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ട്രാക്ക് മാറ്റി ചെയ്ത സിനിമ ആയതിനാൽ പ്രതീക്ഷയ്ക്ക് ഒപ്പം എത്താൻ സാധിച്ചിട്ടില്ല എന്നാണ് ഓൺലൈൻ പോർട്ടലുകൾ പറയുന്നത്. വരും ദിവസങ്ങളിൽ ഈ പ്രേക്ഷകരുടെ പ്രതികരണം മാറാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
വലിയ ബജറ്റില് ഒരുങ്ങുന്ന കരം ജോര്ജിയ, റഷ്യയുടെയും അസര്ബൈജാന്റെയും അതിര്ത്തികള് എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്ത്തിയായിരിക്കുന്നത്. ജോമോന് ടി. ജോണ് ഛായാഗ്രഹണം നിര്വഹിക്കുന്ന സിനിമയില് ഷാന് റഹ്മാനാണ് സംഗീതം. തട്ടത്തിന് മറയത്ത്, തിര, ജേക്കബിന്റെ സ്വര്ഗരാജ്യം എന്നീ ചിത്രങ്ങള്ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.
രഞ്ജന് എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്. മനോജ് കെ ജയന്, കലാഭവന് ഷാജോണ്, ബാബുരാജ്, വിഷ്ണു ജി. വാരിയര്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്. സിനിമയുടെ ഓവര്സീസ് വിതരണ അവകാശം ഫാര്സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Vineeth Sreenivasan new movie karam theatre response