വനിതകൾക്കും പിന്നാക്ക വർഗക്കാർക്കും സംസ്ഥാന സര്ക്കാര് നൽകിവരുന്ന ധനസഹായവുമായി ബന്ധപ്പെട്ട് സംവിധായകന് അടൂര് ഗോപാലകൃഷ്ണന് നടത്തിയ പരാമര്ശത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ വിമർശനവുമായി ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്ത്തകനുമായ ഡോ. ടി എസ് ശ്യാംകുമാര്. എം.എൻ. കാരശ്ശേരി, സക്കറിയ ഉൾപ്പെടെയുള്ള 30 ഓളം പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്ന് ടി എസ് ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് പ്രയാസമെന്നും കേരളത്തിലെ സാംസ്കാരിക വരേണ്യരുടെ ഷർട്ടിനുള്ളിൽ ജാതിമൂല്യബോധത്തിന്റെ പഴകിയ പൂണൂലാണുള്ളതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വനിതകൾക്കും പിന്നോക്കക്കാർക്കും സിനിമക്കായി സർക്കാർ നൽകുന്ന പിന്തുണയിൽ എം.എൻ. കാരശ്ശേരി, സക്കറിയ ഉൾപ്പെടെയുള്ള 30 ഓളം പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്ന് ടി എസ് ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രത്തിൽ നിന്നും ഇത്തരം ഫണ്ട് സവർണർക്ക് ലഭിക്കുമ്പോൾ ഇല്ലാത്ത ആകുലത കേരളത്തിലെ സ്ത്രീകൾക്കും ദളിതർക്കും നൽകുമ്പോൾ ഉണ്ടാവുന്നതിന്റെ കാരണം സുവ്യക്തമാണ്. യഥാർത്ഥത്തിൽ പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രയാസമെന്നും കേരളത്തിലെ സാംസ്കാരിക വരേണ്യരുടെ ഷർട്ടിനുള്ളിൽ ജാതിമൂല്യബോധത്തിന്റെ പഴകിയ പൂണൂലാണുള്ളതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ശ്യാം കുമാറിന്റെ കുറിപ്പിന്റെ പൂര്ണരൂപം
"വനിതകൾക്കും പിന്നോക്കക്കാർക്കും സിനിമക്കായി സർക്കാർ നൽകുന്ന പിന്തുണയിൽ എം.എൻ. കാരശ്ശേരി, സക്കറിയ പ്രഭൃതികൾ ഉൾപ്പെടെയുള്ളവർ പുലർത്തുന്നത് അടൂരിന്റെ അതേ മനോഭാവമാണെന്നാണ് ഇവരുൾപ്പെടെ മുപ്പതോളം പേർ ഒപ്പിട്ട കത്ത് തെളിയിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ഇത്തരം ഫണ്ട് സവർണർക്ക് ലഭിക്കുമ്പോൾ ഇല്ലാത്തആകുലത കേരളത്തിലെ സ്ത്രീകൾക്കും ദളിതർക്കും നൽകുമ്പോൾ ഉണ്ടാവുന്നതിന്റെ കാരണം സുവ്യക്തമാണ്. യഥാർത്ഥത്തിൽ പുറത്ത് പുരോഗമനവും അകത്ത് ജാതിമൂല്യബോധവുമായി നടക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രയാസം. കേരളത്തിലെ സാംസ്കാരിക വരേണ്യരുടെ ഷർട്ടിനുള്ളിൽ ജാതിമൂല്യബോധത്തിന്റെ പഴകിയ പൂണൂലാണുള്ളത്."
സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്ന ചലച്ചിത്ര സംവിധായകന് അടൂര് ഗോപാല കൃഷ്ണന്റെ പരാമര്ശം വലിയ വിവാദമായിരുന്നു. സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തില് സംസാരിക്കുന്നതിനിടയിലായിരുന്നു അടൂരിന്റെ അഭിപ്രായ പ്രകടനം. ഇതിൽ പ്രതിഷേധിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാൽ പ്രമുഖരുള്പ്പെടെ നിരവധിപേര് അടൂരിനെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ അടൂരിന്റെ വാദത്തിന് പിന്തുണ നൽകി മുഖ്യമന്ത്രിക്ക് എം എൻ കാരശ്ശേരി, പോൾ സക്കറിയ എന്നിവർ അടങ്ങുന്ന 30 ഓളം പേർ നൽകിയ പരാതിയിൽ പ്രതിഷേധിച്ചാണ് ടി എസ് ശ്യാംകുമാർ രംഗത്തെത്തിയിരിക്കുന്നത്. സംവിധായിക ശ്രുതി ശരണ്യവും വിഷയത്തോട് വിയോജിപ്പ് അറിയിച്ച് മുൻപ് രംഗത്തെത്തിയിരുന്നു.
Content Highlights- T S Syamkumar against the Adoor issue on film grant