ചങ്ങനാശ്ശേരി: ചെറിയഗ്രാമത്തിൽനിന്ന് മലയാളസിനിമയിലെത്തിയ തനിക്കിതുവരെ കിട്ടിയ അംഗീകാരങ്ങൾ എല്ലാം മികച്ചതെന്ന് സംവിധായകൻ ബ്ലെസി. ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ ആടുജീവിതത്തിന് വേണ്ടത്ര പരിഗണന കിട്ടാതെ പോയോ എന്നതിൽ പ്രതികരിക്കുകയായിരുന്നു ബ്ലെസി. സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ നടക്കുന്ന ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ജെസിസി പ്രിൻസിപ്പൽ റവ. ഡോ. മാത്യു മുരിയങ്കരി, എഡിറ്ററും സംവിധായകനുമായ ബി. ലെനിൻ, ഛായാഗ്രാഹകനും എസ്ജെസിസി ഓഫ് മീഡിയ സ്റ്റഡീസ് വിഭാഗം ഡീനുമായ സണ്ണി ജോസഫ്, കോളേജ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, വൈസ് പ്രൻസിപ്പൽ ജോസഫ് തോമസ്, പി.ആർ. ജിജോയ്, നിരൂപകനും അധ്യാപകനുമായ അജു കെ.നാരായണൻ എന്നിവർ സംസാരിച്ചു.
Content Highlights: Blessy says he is grateful for all the acceptance in malayalam film industry