തിയേറ്ററിലും സോഷ്യൽ മീഡിയയിലും ദളപതി ഗില്ലി ഡാ…., അനിരുദ്ധിന്റെ സംഗീതത്തിൽ ജനനായകനില ആദ്യ ഗാനം ഉടൻ:റിപ്പോർട്ട്

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനത്തിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.

ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബറിൽ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ദളപതി വിജയ് തന്നെ ആലപിച്ച ഒരു പക്കാ ഡാൻസ് നമ്പർ ഗാനമാണ് പുറത്തുവരാൻ ഒരുങ്ങുന്നത്. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.

#JanaNayagan - First Single to Release as Diwali Special..💥 A Grand Celebration Song Sung by #ThalapathyVijay ..🔥 Gonna be a "Blast"ing Dance Number from #Anirudh..✌️ Meanwhile TN Rights are Said to be Acquired by Romeo Pictures Raahul..💥🤝 pic.twitter.com/qxfi5Oclaz

ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: Vijay film Jananayagan first song update

To advertise here,contact us