മൂന്ന് പതിറ്റാണ്ടിലേറെ നിന്ന കരിയറില് ആദ്യമായി ലഭിച്ച ദേശീയ പുരസ്കാരം. ഷാരൂഖ് ഖാനിന്റെ ജീവിതത്തിലെ ചരിത്ര നിമിഷമായി മാറുകയായിരുന്നു ആ നിമിഷം. 2023-ലെ സൂപ്പർഹിറ്റ് ചിത്രം ജവാനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഷാരൂഖ് സ്വന്തമാക്കുന്നത്. ന്യൂഡെൽഹിയിൽ നടന്ന 71-മത് ദേശീയ അവാർഡ് ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഷാരൂഖ് ഖാൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
33 വര്ഷത്തെ സിനിമ കരിയറില് ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. നിരവധി ഫിലിം ഫെയര് അവാര്ഡുകളും 2005 ല് പത്മശ്രീ ബഹുമതി ഉള്പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്കാരം മാത്രം നടന് ലഭിച്ചിരുന്നില്ല. ജവാനിലെ അതിശയിപ്പിക്കുന്ന സ്റ്റണ്ടുകളും മികച്ച അഭിനയ മുഹൂര്ത്തങ്ങളുമാണ് ഷാരൂഖിനെ മികച്ച നടനാക്കിയത്.
അടുത്തിടെ, ഷാരൂഖ് തന്റെ മകൻ ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ “ദി ബാഡ്സ് ഓഫ് ബോളിവുഡ്”-ലും പ്രത്യേക വേഷത്തിൽ ഷാരൂഖ്പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ, ഷാരൂഖ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന “കിംഗ്” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റ്, റിലീസിന് മുമ്പുതന്നെ വൻ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.
content highlights : Shah rukh khan received national award for best actor from president