
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു കുഞ്ഞ് വേഷത്തിൽ നടി അഹാന കൃഷ്ണയും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് തമാശരൂപേണ അഹാന നൽകുന്ന മറുപടിയാണ് വൈറലാകുന്നത്.
ലോകയിൽ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ എന്ന ചോദ്യത്തിന് 'ഗംഭീര റോളോ?' എന്നാണ് അഹാന മറുപടി നൽകിയത്. ചിത്രത്തിന്റെ ഇനി വരുന്ന അടുത്ത പാർട്ടിലോക്കെ ഉണ്ടാകില്ലേ എന്ന് ചോദിക്കുമ്പോൾ 'ഉണ്ടാവുമായിരിക്കും' എന്ന് അഹാന ചിരിച്ചുകൊണ്ട് പറയുന്നതും വീഡിയോയിൽ കാണാം. നിറയെ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്. അതേസമയം, ചിത്രം ഇപ്പോഴും വലിയ കളക്ഷനുമായി മുന്നേറുകയാണ്. ലോക ഇത്രയും വലിയ വിജയമാക്കി മാറ്റിയ എല്ലാ പ്രേക്ഷകരോടും നന്ദി അറിയിച്ച് ദുൽഖറും വേഫെറർ ഫിലിംസും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരുന്നു.
നേരത്തെ തന്നെ സൗത്ത് ഇന്ത്യയിലെ ഫീമെയ്ല് ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീര്ത്തി സുരേഷിന്റെ 'മഹാനടി'യെ ലോക പിന്തള്ളിയിരുന്നു. സൗത്ത് ഇന്ത്യയില് ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്. പ്രേക്ഷകരുടെ മുന്നിൽ ഒരത്ഭുത ലോകം തുറന്നിട്ട ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്.
Content Highlights: Ahaana about her role in Lokah