'മോഹൻലാലിന്റെ കാലം കഴിഞ്ഞുവെന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങി…'; മോഹന്‍ലാലിന് അയച്ച മെസേജ് പങ്കുവച്ച് അഖിൽ

കൂടാതെ താൻ മോഹൻലാലിന് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടും അഖിൽ പങ്കുവെച്ചു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് അഖിൽ മാരാർ. വരാൻ പോകുന്ന വർഷങ്ങൾ മോഹൻലാൽ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉൾവിളി തനിക്ക് ഉണ്ടായിരുന്നുവെന്ന് അഖിൽ കുറിച്ചു. മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങിയെന്നും അഖിൽ കൂട്ടിച്ചേർത്തു. കൂടാതെ താൻ മോഹൻലാലിന് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടും അഖിൽ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുഞ്ഞാലി മരയ്ക്കാർ, എലോൺ, ആറാട്ട്, മോണ്സ്റ്റർ, ബറോസ് മലയാളത്തിൽ മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങി…ലാലേട്ടന്റെ വീഴ്ച്ച വിരോധികൾ ആഘോഷമാക്കി…ആത്മാവിനെ തിരിച്ചറിഞ്ഞ സത് സംഗിയായ ഒരു ത്യാഗിക്ക് സംഭവിക്കുന്നതെല്ലാം ഈശ്വര നിശ്ചയം മാത്രം.."കർമന്യേ വാധി കാരസ്യേ മാ ഫലേശു കഥാ ചനാ" അദ്ദേഹം കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു.കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലാലേട്ടന് പുതു വത്സര ആശംസകൾ നേർന്ന എനിക്ക് വരാൻ പോകുന്ന വർഷങ്ങൾ മോഹൻലാൽ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉൾവിളി..അന്നത്തെ ആശംസ ഇന്നത്തെ യാഥാർഥ്യം ആയതിന്റെ സന്തോഷത്തിലാണ് ഞാനും..പ്രിയപ്പെട്ട ലാലേട്ടാ ഒരായിരം നന്ദി ഈ മലയാള മണ്ണിൽ ജനിചതിനും ഞങ്ങളുടെ ലാലേട്ടനായി മാറിയതിലും..അഭ്രപാളിയിലെ അത്ഭുതം ഒരു വിഷുവിനു എനിക്ക് നൽകിയ കൈനീട്ടം പിന്നീട് ജീവിതത്തിൽ വന്ന മാറ്റങ്ങൾ എല്ലാത്തിനും ഒരായിരം സ്നേഹം..NB : അതിയായ സന്തോഷം ആണ് ഈ സ്ക്രീൻ ഷോട്ടിനു ആധാരം.

അതേസമയം, ദൃശ്യം 3യുടെ പൂജയിൽ പങ്കെടുത്ത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാനായി മോഹൻലാൽ ഡൽഹിയിലേക്ക് പോയി. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ദൃശ്യത്തിന്റെ പൂജയ്ക്ക് എത്തിയിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Content Highlights: Akhil Marar shares screenshot of message sends to mohanlal

To advertise here,contact us