ലാലേട്ടന്റെ കാരവാന് ചുറ്റും ബോളിവുഡിൽ നിന്നുള്ള നിർമാതാക്കൾ ആണോ? രസകരമായ മറുപടി നൽകി മോഹൻലാൽ

മോഹൻലാലിന്റെ കാരവാനിന് ചുറ്റും ബോളിവുഡിൽ നിന്നുമുള്ള നിർമാതാക്കൾ ആണെന്ന് മുൻപ് ഒരിക്കൽ നടൻ ഷറഫുദ്ദീൻ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ കാരവാനിന് ചുറ്റും ബോളിവുഡിൽ നിന്നുമുള്ള നിർമാതാക്കൾ ആണെന്ന് മുൻപ് ഒരിക്കൽ നടൻ ഷറഫുദ്ദീൻ പറഞ്ഞിരുന്നു. ഇന്ന് കൊച്ചിയിൽ നടന്ന പ്രസ്സ് മീറ്റിൽ മോഹൻലാലിനോട് ഈ ചോദ്യം ചോദിക്കുക ഉണ്ടായി. അപ്പോൾ ഷറഫുദ്ദീനെ താൻ അതിന്റെ അടുത്തൊന്നും കണ്ടില്ലെന്നുള്ള രസകരമായ മറുപടിയാണ് മോഹൻലാൽ നൽകിയത്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിൽ സന്തോഷം പങ്കുവെക്കുകയിരുന്നു നടൻ.

മാധ്യമങ്ങളോടും പ്രേക്ഷകരോടും നന്ദി അറിയിക്കാൻ എത്തിയ മോഹൻലാൽ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് മടങ്ങിയത്. എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്റെ കൂടെയില്ലെന്നും നടൻ പറഞ്ഞു. ഈ നിമിഷത്തിൽ അവരെയെല്ലാം ഓർക്കുന്നുവെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും നടൻ പറഞ്ഞു. കൂടാതെ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോഴാണ് താൻ അവാർഡ് ലഭിച്ച വിവരം വിശ്വസിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Mohanlals witty reply to sharafudheens comment on bollywood producers

To advertise here,contact us