ഞാൻ പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല, ഏഴാം ക്ലാസിൽ തോറ്റു; അക്ഷയ് കുമാർ

'ഞാൻ വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ട്, പക്ഷേ ഭാര്യയുടേതിൽ തൊടാറില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു

ആരാധകർ ഏറെയുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹായ്‌വാൻ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താൻ പഠിക്കാൻ മിടുക്കനായിരുന്നില്ലെന്നും ഏഴാണ് ക്ലാസ്സിൽ തൊട്ടിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. സിനിമാ സെറ്റുകളിൽ നിന്ന് വാച്ചുകൾ മോഷ്ടിക്കാറുണ്ടെന്നും അദ്ദേഹം തമാശയായി ഓർത്തെടുത്തു. ആപ് കി അദാലത്ത് എന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് അക്ഷയ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'പഠിക്കാൻ ഞാൻ അത്ര മിടുക്കനായിരുന്നില്ല. ഏഴാം ക്ലാസിൽ ഞാൻ തോറ്റു. അപ്പോൾ വലുതാകുമ്പോൾ ആരാകണമെന്ന് ആളുകൾ എന്നോട് ചോ​ദിച്ചു. നടൻ ആകണമെന്ന് ഞാൻ പറഞ്ഞു,' അക്ഷയ് കുമാർ പറഞ്ഞു. സെറ്റുകളിൽ വച്ച് വാച്ചുകൾ മോഷ്ടിക്കാറുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. സ്വന്തം ഭാര്യയിൽ അത് പരീക്ഷിച്ചിട്ടുണ്ടോ എന്നുമായിരുന്നു അക്ഷയ്‌യോടുള്ള അവതാരകന്റെ മറ്റൊരു ചോദ്യം. 'ഒരു പ്രത്യേക ഞരമ്പുണ്ട്. അത് അമർത്തിയാൽ ആരുമറിയാതെ എനിക്ക് ആരുടെയും വാച്ച് എടുക്കാൻ കഴിയും. ഞാനത് അവളിൽ (ട്വിങ്കിൾ ഖന്ന) ഒരിക്കലും പരീക്ഷിച്ചിട്ടില്ല. കാരണം ഞാനെങ്ങാനും അങ്ങനെ ചെയ്താൽ അവളെന്റെ ജീവനെടുക്കും'.- അക്ഷയ് കുമാർ പറഞ്ഞു.

നടന്റെ ഏറ്റവും പുതിയ ചിത്രമായ ജോളി LLB 3യുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ. സുഭാഷ് കപൂർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അർഷാദ് വർസി, ഹുമ ഖുറേഷി, അമൃത റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോളി എൽഎൽബി പരമ്പരയിലെ മൂന്നാം ഭാഗവും ജോളി എൽഎൽബി 2 ന്റെ തുടർച്ചയുമാണ് ഇത്.

Content Highlights:  Akshay Kumar says he failed in seventh grade

To advertise here,contact us