ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധായകനാകുന്ന സിരീസാണ് ബാഡ്സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood). ഈ വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. സീരിസ് ഇന്നലെ പുറത്തിറങ്ങി. ഗംഭീര പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. സംവിധായകനായുള്ള ആര്യൻ ഖാന്റെ അരങ്ങേറ്റം മോശമായില്ലെന്നും മികച്ച ഒരു വർക്ക് ആണ് സീരീസ് എന്നുമാണ് പ്രതികരണങ്ങൾ.
ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങിയിരിക്കുന്നത്. നിറയെ കാമിയോകളും റഫറൻസുകളും ഈ സീരിസിലുണ്ട് അതെല്ലാം ഗംഭീരമാണെന്നും കമന്റുകളുണ്ട്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ, രാഘവ് ജുയൽ എന്നിവർ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇതിൽ രാഘവ് ജുയലിൻ്റെ പ്രകടനം ഏറെ കയ്യടി നേടുന്നുണ്ട്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ് ബാഡ്സ് ഓഫ് ബോളിവുഡ് എന്നും ഇത്തരം സിനിമകൾ ബോളിവുഡ് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.
binge-watched #TheBadsOfBollywood surprisingly slick and entertaining! every character leaves a mark, packed with cameos, srk style witty punch lines and a shyamalan twist in bollywood style 😂
കഴിഞ്ഞ ദിവസം ബോളിവുഡിലെ താരങ്ങൾക്കായി ഷാരൂഖ് ഖാൻ സീരിസിന്റെ ഒരു എക്സ്ക്ലൂസിവ് പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, അബ്രാം ഖാൻ, സുഹാന ഖാൻ തുടങ്ങി താരകുടുംബത്തിലെ എല്ലാവരും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു. ഒപ്പം ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, കജോൾ, വിക്കി കൗശൽ, കരൺ ജോഹർ, ഫറാ ഖാൻ, രാജ്കുമാർ ഹിരാനി, അനന്യ പാണ്ഡെ, അനിൽ കപൂർ, വിക്കി കൗശൽ, അർജുൻ കപൂർ, മാധുരി ദീക്ഷിത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒപ്പം അംബാനി കുടുംബത്തിലെ അംഗങ്ങളും പ്രീമിയർ ഷോയിലെ അതിഥികളായി. മുകേഷ് അംബാനി, നിത അംബാനി ഒപ്പം മറ്റു അംബാനി കുടുംബാംഗങ്ങളും ചടങ്ങിന് എത്തി.
Binged!!! 👏 Aryan Khan… You played it smart and it’s paid off! Good lad! Them SRK genes are too good! ⭐️⭐️⭐️⭐️All cast were great but Rajhav, Rajat and Manoj… Too good! 👌#TheBadsOfBollywood #AryanKhan pic.twitter.com/CN8uDL7nsX
നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്.
Content Highlights: Baads of bollywood gets positive responses